Rally | എല്ലാ മനുഷ്യരെയും ചേർത്ത് നിർത്തുന്ന ശൈലിയാണ് പിണറായി വിജയൻ സർകാർ സ്വീകരിക്കുന്നതെന്ന് മുല്ലക്കര രത്നാകരൻ; ശക്തിതെളിയിച്ച് എൽ ഡി എഫ് റാലി
May 19, 2023, 16:46 IST
ചട്ടഞ്ചാൽ: (www.kasargodvartha.com) സാമൂഹ്യ ക്ഷേമ വികസന മേഖലകളിൽ ആർജിച്ച നേട്ടങ്ങൾ കേരളത്തിന്റെ പുരോഗതിക്ക് കരുത്ത് പകരുമെന്ന് സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ. എൽഡിഎഫ് ഉദുമ മണ്ഡലം റാലി ചട്ടഞ്ചാലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലെ നരേന്ദ്ര മോഡി ഭരണം വിദ്വേഷത്തിന്റെ വിതരണക്കാരായി രാജ്യത്തെ പിന്നോട്ടു നയിക്കുമ്പോൾ എല്ലാ മനുഷ്യരെയും ചേർത്ത് നിർത്തുന്ന ശൈലിയാണ് പിണറായി വിജയൻ സർകാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്യൂണിസ്റ്റ് പാർടി ഉയർത്തുന്ന വർഗ ബോധത്തെ ഇല്ലാതാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി ചെറുക്കണം. അതിന് ഇടതുപക്ഷം മാത്രം ശ്രമിച്ചാൽ നടക്കില്ല. ദേശീയതലത്തിൽ വലിയ കൂട്ടായ്മ ഉണ്ടാകണം. വർഗീയതയെ നേരിടാനുള്ള ഐക്യബോധത്തിന്റെ തിരി കേരളത്തിൽ നിന്ന് പകരുകയാണ്. കേരളം രാജ്യത്തിന് പ്രതീക്ഷ നൽകുന്നുവെന്നും മുല്ലക്കര രത്നാകരൻ പറഞ്ഞു.
അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ, പി ജനാർധനൻ, കെ കുഞ്ഞിരാമൻ, എം അനന്തൻ, എം മാധവൻ, ടി കൃഷ്‌ണൻ, വി രാജൻ, കെ കുഞ്ഞിരാമൻ, പി കെ അബ്ദുർ റഹ്‌മാൻ, ശാനവാസ് പാദൂർ, സണ്ണി അരമന, അനന്തൻ നമ്പ്യാർ, ഇ ടി മത്തായി എന്നിവർ സംസാരിച്ചു. മധുമുതിയക്കാൽ സ്വാഗതം പറഞ്ഞു.
Keywords: News, Chattanchal, Kasaragod, Pinarayi Government, Anniversary, LDF, Rally, Pinarayi govt's second anniversary: LDF held Rally.
< !- START disable copy paste -->