city-gold-ad-for-blogger

സിപിഎം ഉറച്ച കോട്ട സിപിഐക്ക് നൽകി; പിലിക്കോട് ബ്രാഞ്ച് സെക്രട്ടറിമാരുടെ കൂട്ടരാജി, യോഗത്തിന്‌ ആരും എത്തിയില്ല

 Image Representing CPM Factionalism Erupts in Pilicode as Branch Secretaries Resign Over Stronghold Ward Given to CPI
Photo Credit: Facebook/Communist Party of India (Marxist)

● സ്ഥാനാർത്ഥി പ്രഖ്യാപനം അറിയിക്കാൻ വിളിച്ച പാർട്ടി മെമ്പർമാരുടെ യോഗത്തിന്‌ ആരും എത്തിയില്ല.
● പി ജനാർദ്ദനൻ, ഇ കുഞ്ഞിരാമൻ തുടങ്ങിയ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാനെത്തി.
● കാലിക്കടവ് ടൗൺ, കരക്കേരു പ്രദേശങ്ങൾ അടങ്ങുന്ന 13-ാം വാർഡ്‌ ആണ്‌ സി പി ഐക്ക് വിട്ടുനൽകിയത്‌.
● സി പി ഐ സ്ഥാനാർത്ഥി വി എം കുമാരനെ അംഗീകരിക്കില്ലെന്ന്‌ പ്രവർത്തകരുടെ നിലപാട്‌.
● സി പി ഐക്ക് വേരുകളില്ലാത്ത വാർഡ്‌ വിട്ടുനൽകുന്നത്‌ സ്വാധീനം വർദ്ധിപ്പിക്കുമോയെന്ന ഭയം സി പി എമ്മിനുണ്ട്.

പിലിക്കോട്‌: (KasargodVartha) പാർട്ടിയുടെ ഉറച്ച കോട്ടയായ വാർഡ്‌ സി പി ഐക്ക് വിട്ടുനൽകിയതിനെ തുടർന്ന്‌ പിലിക്കോട്‌ സി പി എമ്മിൽ കലഹം രൂക്ഷമായി. ഇതിൽ പ്രതിഷേധിച്ച്‌ മൂന്ന്‌ ബ്രാഞ്ച്‌ സെക്രട്ടറിമാർ പാർട്ടിക്ക്‌ രാജിക്കത്ത്‌ നൽകി.

ഇതേ തുടർന്ന്‌ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന വിവരം അറിയിക്കാൻ പിലിക്കോട്‌ കരക്കേരു ഫ്രണ്ട്സ് ക്ലബ്ബിൽ ചൊവ്വാഴ്ച രാത്രി വിളിച്ചുകൂട്ടിയ പാർട്ടി മെമ്പർമാരുടെ യോഗത്തിന്‌ ആരും എത്തിയില്ല. ഇത്‌ പാർട്ടി നേതൃത്വത്തിന്‌ കനത്ത തിരിച്ചടിയായി. പിലിക്കോട്‌ ഈസ്റ്റ് ലേക്കൽ സെക്രട്ടറി കെ പ്രഭാകരനാണ്‌ വാർഡ്‌ പരിധിയിൽ വരുന്ന മൂന്ന്‌ ബ്രാഞ്ച്‌ സെക്രട്ടറിമാർ രാജിക്കത്ത്‌ നൽകിയതെന്ന വിവരമാണ്‌ പുറത്ത്‌ വരുന്നത്‌.

സി പി എം ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം പി ജനാർദ്ദനൻ, ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവും പാർട്ടിയുടെ പഞ്ചായത്ത്‌ പ്രസിഡൻ്റ്‌ സ്ഥാനാർത്ഥിയുമായ ഇ കുഞ്ഞിരാമൻ എന്നിവർ പാർട്ടി വിളിച്ചു ചേർത്ത മെമ്പർമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയെങ്കിലും ആരും എത്താത്തതിനാൽ യോഗം നടക്കാതെ പോയി. പിലിക്കോടിൻ്റെ ഭരണ സിരാ കേന്ദ്രമായ കാലിക്കടവ് ടൗൺ, കരക്കേരു പ്രദേശങ്ങൾ അടങ്ങുന്ന 13-ാം വാർഡ്‌ ആണ്‌ സി പി ഐക്ക് വിട്ടുനൽകിയത്‌. അവിടെ സി പി ഐ അവരുടെ നേതാവായ വി എം കുമാരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തതാണ്‌ സി പി എം ബ്രാഞ്ച്‌ സെക്രട്ടറിമാരെയും പ്രവർത്തകരെയും പ്രകോപിപ്പിച്ചിരിക്കുന്നത്‌.

വാർഡ്‌ പാർട്ടിയുടെ ഉരുക്ക് കോട്ടയാണെന്നും ഒരു തരത്തിലും സി പി ഐ സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്നുമാണ്‌ പാർട്ടി പ്രവർത്തകരുടെ നിലപാട്‌. പാർട്ടി യോഗം നടക്കാതായതോടെ ജില്ലാ കമ്മറ്റി അംഗം ഇ കുഞ്ഞിരാമൻ ചൊവ്വാഴ്ച രാത്രി അനുരഞ്ജന ചർച്ച നടത്തിയിട്ടുണ്ട്‌. അതേസമയം, ചർച്ചയിൽ എന്തെങ്കിലും തരത്തിൽ പരിഹാരമായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

അതിനിടെ, സി പി ഐക്ക് വേരുകളില്ലാത്ത വാർഡിൽ അവർക്ക്‌ പഞ്ചായത്ത്‌ അംഗത്തെ കിട്ടുന്നത്‌ സ്വാധീനം ഉണ്ടാക്കാൻ കാരണമാകുമെന്ന ഭയം കൂടി സി പി എമ്മിനെ അലട്ടുന്നുണ്ട്‌.
 

പിലിക്കോട്ടെ ഈ രാഷ്ട്രീയ പ്രതിസന്ധിയിൽ നിങ്ങളുടെ അഭിപ്രായം എന്താണ്‌? കമൻ്റ്‌ പങ്കുവെക്കുക.

Article Summary: CPM branch secretaries resign in Pilicode over a key ward given to CPI.

#Pilicode #CPMTrouble #CPIRift #PartyClash #KeralaPolitics #LocalElection

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia