വോട് ചെയ്യാൻ ഫോടോ വോടർ സ്ലിപ് മാത്രം പോര; തിരിച്ചറിയാൻ ഈ 11 രേഖകളിൽ ഒന്ന് വേണം
Apr 4, 2021, 21:48 IST
കാസർകോട്: (www.kasargodvartha.com 04.04.2021) നിയമസഭാ തെരഞ്ഞെടുപ്പിൽ വോട് ചെയ്യാൻ ഫോടോയുള്ള വോടർ സ്ലിപ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. അത് മാത്രമായി തിരിച്ചറിയൽ രേഖയായി പരിഗണിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോടർ ഐഡി കാർഡോ മറ്റ് 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമോ കൂടി വേണം. തെരഞ്ഞെടുപ്പ് കമീഷന്റെ വോടർ ഐഡി കാർഡുള്ള വോടർമാർ അത് തന്നെ ഹാജരാക്കേണ്ടതാണ്. കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകുന്ന ഫോടോ പതിച്ച പാസ് ബുകുകൾ തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്നതല്ലെന്ന് കമീഷൻ അറിയിച്ചു.
വോടർ ഐഡി ഇല്ലാത്തവർ ഈ 11 തിരിച്ചറിയൽ രേഖകളിൽ ഒന്ന് ഹാജരാക്കണം: 1. ആധാർ കാർഡ് 2. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ് 3. ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ നൽകുന്ന പാസ് ബുകുകൾ 4. തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത് ഇൻഷൂറൻസ് സ്മാർട് കാർഡ് 5. ഡ്രൈവിംഗ് ലൈസൻസ് 6. പാൻ കാർഡ് 7. നാഷനൽ പോപുലേഷൻ രജിസ്റ്ററിന് (എൻപിആർ) കീഴിലെ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) നൽകുന്ന സ്മാർട് കാർഡ് 8. ഇന്ത്യൻ പാസ്‌പോർട് 9. ഫോടോയുള്ള പെൻഷൻ രേഖ 10. കേന്ദ്ര, സംസ്ഥാന സർകാറുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവ ജീവനക്കാർക്ക് നൽകുന്ന ഫോടോയുള്ള സെർവീസ് ഐഡൻറിറ്റി കാർഡ് 11. എംപിമാർ എംഎൽഎമാർ എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Vote, Voters list, Photo voter slip alone is not enough to vote; You need one of these 11 documents to identify.
< !- START disable copy paste -->