Inaugurated | പെരുമ്പള നായനാര്‍ ഭവന്‍ ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു
Feb 12, 2023, 20:55 IST
പെരുമ്പള: (www.kasargodvartha.com) സിപിഎം പെരുമ്പള ഒന്ന്, രണ്ട് ബ്രാഞ്ചുകള്‍ക്ക് ചെറുവാതുക്കലില്‍ നിര്‍മിച്ച ഇ കെ നായനാര്‍ ഭവന്‍ കേന്ദ്രകമിറ്റിയംഗം ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രടറി മധുമുതിയക്കാല്‍ അധ്യക്ഷനായി. ജില്ലാ സെക്രടറിയറ്റംഗം കെവി കുഞ്ഞിരാമന്‍ പഴയകാല നേതാക്കളുടെ ഫോടോ അനാച്ഛാദനം ചെയ്തു.
മുതിര്‍ന്ന പ്രവര്‍ത്തകരെ ഇപി ജയരാജന്‍ ആദരിച്ചു. ജില്ലാ കമിറ്റിയംഗം കെ മണികണ്ഠന്‍, ടി നാരായണന്‍, സി മണികണ്ഠന്‍, പഞ്ചായതംഗം ഇ മനോജ് കുമാർ എന്നിവര്‍ സംസാരിച്ചു. ടി വിനോദ് കുമാര്‍ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ എന്‍ വി ബാലന്‍ നന്ദിയും പറഞ്ഞു. കലാ, സാംസ്‌കാരിക പരിപാടികള്‍ പരിപാടിക്ക് മാറ്റ് കൂട്ടി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, Inauguration, Perumbala Nayanar Bhavan inaugurated by EP Jayarajan.
< !- START disable copy paste -->