പെരിയ ഇരട്ടക്കൊല: സാക്ഷികളുടെ ജീവന് ഭീഷണി; സുപ്രധാന മൊഴി നല്കിയ 2 പേരുടെ പേരുവിവരങ്ങളും മൊഴികളും അതീവ രഹസ്യമാക്കിവെക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
May 25, 2019, 22:43 IST
പെരിയ: (www.kasargodvartha.com 25.05.2019) പെരിയ ഇരട്ടക്കൊലക്കേസില്‍ സുപ്രധാന മൊഴി നല്കിയ രണ്ട് പേരുടെ പേരുവിവരങ്ങളും മൊഴികളും അതീവ രഹസ്യമാക്കിവെക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഈ സാക്ഷികള്‍ ആരാണെന്നും ഇവര്‍ നല്കിയ മൊഴികള്‍ എന്താണെന്നും പുറത്തറിഞ്ഞാല്‍ രണ്ടുപേരുടെയും ജീവന് ഭീഷണി ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് നല്കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നു.
കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ആയിരം പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തന്നെ അതീവ രഹസ്യ സ്വഭാവമുള്ള പരാമര്‍ശങ്ങള്‍ കുറ്റപത്രത്തിലുണ്ടെന്ന പ്രത്യേക കുറിപ്പ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ കുറ്റപത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് പോലും നല്‍കിയിട്ടില്ല. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഈ പരാമര്‍ശത്തില്‍ മാത്രം കോടതി വാദം കേള്‍ക്കും.
ക്രൈംബ്രാഞ്ച് നല്കിയ അതീവ രഹസ്യസ്വഭാവമുള്ളതാണെന്ന പരാമര്‍ശം കോടതിക്ക് കൂടി ബോധ്യപ്പെട്ടാല്‍ രണ്ടുപേരുടെയും മൊഴികള്‍ കുറ്റപത്രത്തില്‍ നിന്നും മാറ്റിയ ശേഷമുള്ള പകര്‍പ്പ് മാത്രമേ പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും നല്‍കുകയുള്ളൂ. അതേ സമയം മൂന്ന് ദിവസത്തെ പരിശോധനക്കും നടപടി ക്രമങ്ങള്‍ക്കും ശേഷം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോരായ്മകള്‍ ഇല്ലെന്ന് കണ്ടെത്തിയ കോടതി കുറ്റപത്രം ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) ആര് എം സല്‍മ കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു.
പ്രതികളെ കോടതിയില്‍ വിളിച്ചുവരുത്തി കുറ്റപത്രം നല്‍കിയതിന് ശേഷം തുടര്‍ നടപടികള്‍ക്കും വിചാരണകള്ക്കുമായി കുറ്റപത്രം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കൈമാറും.
Keywords: Kerala, News, Politics, Murder, Periya, Crimebranch, Court, Case, Police, Postmortem Report, Periya twin murder: Do not disclose witness details, Requested by Crime branch.