city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegations | പെരിയ ഇരട്ട കൊലക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന സി കെ ശ്രീധരനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്; വികൃത മുഖം തുറന്നു കാട്ടുമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍

കാസര്‍കോട്: (www.kasargodvartha.com) പെരിയ ഇരട്ട കൊലക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന സി കെ ശ്രീധരനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. അഭിഭാഷകവൃത്തിയുടെ ചട്ടം ലംഘിച്ച് അഡ്വ. സി കെ ശ്രീധരന്‍ പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാവുന്നതിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
               
Allegations | പെരിയ ഇരട്ട കൊലക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന സി കെ ശ്രീധരനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്; വികൃത മുഖം തുറന്നു കാട്ടുമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍

അഭിഭാഷകവൃത്തിക്ക് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് വകീല്‍ ചെയ്തത്. കേസ് ഫയലുകള്‍ കുടുംബത്തില്‍ നിന്നും വാങ്ങി കൈവശം വച്ച് രേഖകള്‍ മനസ്സിലാക്കി പ്രതികള്‍ക്കായി സിബിഐ കോടതിയില്‍ ഹാജരാവുന്നത് ചട്ടലംഘനമാണ്.

2017 ഫെബ്രുവരി 17 ന് കൊലപാതകം നടന്ന് 10 ദിവസം കഴിഞ്ഞപ്പോള്‍ മുന്‍ ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫലി, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വീട്ടിലെത്തി നിയമസഹായം വാഗ്ദാനം ചെയ്തു. ഈ വിവരമറിഞ്ഞ സി കെ ശ്രീധരന്‍ കുടുംബത്തിനെയും പാര്‍ടിയെയും പ്രതിഷേധ മറിയിച്ച് ഫയല്‍ വിളിച്ച് വരുത്തി.

ഫയല്‍ 25 ദിവസം കൈവശം വച്ചു. 2019 ഏപ്രില്‍ അവസാനം കുടുംബം നിര്‍ബന്ധിച്ചപ്പോള്‍ ഹൈകോടതിയില്‍ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന ഹരജി ഫയല്‍ ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളായ ബാലകൃഷ്ണന്‍ പെരിയ, സി കെ അരവിന്ദാക്ഷന്‍ അഡ്വ. ബാബുരാജ്, പത്മകുമാര്‍ എന്നിവരുടെ കൂടെ സി കെ ശ്രീധരന്‍ എറണാകുളത്ത് പോയിരുന്നു.എന്നാല്‍ എറണാകുളത്ത് വെച്ച് സിബിഐ അന്വേഷണത്തിന് സാധ്യതയില്ലെന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്നവരെ മടക്കി അയച്ചുവെന്നും ഫൈസല്‍ പറഞ്ഞു.

10 ദിവസം ഫയല്‍ പിന്നെയും കൈവശം വച്ചു. കേസിന്റെ ഫയല്‍ കുടുംബത്തില്‍ നിന്ന് വാങ്ങി പഠിച്ച ശേഷം പ്രൊഫഷണല്‍ എതിക്‌സിന് വിരുദ്ധമായി പ്രതികളുടെ വകാലത്ത് ഏറ്റെടുത്തത് കൊടും ചതിയാണ്.

മാത്രവുമല്ല കേസിന്റെ ആരംഭ ഘട്ടം മുതല്‍ ഗുഢാലോചന നടത്തിയതായി സംശയിക്കുന്നു. പ്രതികള്‍ക്ക് കൊലപാതകത്തിന് ശേഷം നിയമോപദേശം ലഭിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് റിമാന്‍ഡ് റിപോര്‍ടില്‍ പരാമര്‍ശം ഉണ്ടായിരുന്നതായും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
              
Allegations | പെരിയ ഇരട്ട കൊലക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന സി കെ ശ്രീധരനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ്; വികൃത മുഖം തുറന്നു കാട്ടുമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍

വസ്ത്രം കത്തിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും, പ്രധാന പ്രതികളോട് ഗള്‍ഫിലേക്ക് കടക്കാനും വകീല്‍ ഉപദേശം നല്‍കിയതായി സംശയിക്കുന്നു. കേസിന്റെ തുടക്കം മുതല്‍ സി പി എമുമായി ചേര്‍ന്ന് ഇദ്ദേഹം തെളിവ് നശിപ്പിക്കാനും, സി ബി ഐ അന്വേഷണം ഇല്ലാതാക്കാനും ധാരണയുണ്ടാക്കിയതായി സംശയിക്കുന്നുവെന്നും പി കെ ഫൈസല്‍ പറഞ്ഞു.

ഗുഢാലോചനയില്‍ സി കെ ശ്രീധരന്റെ റോള്‍ കുടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയില്‍ പരാതി നല്‍കും. കേസില്‍ വകീല്‍ എന്ന നിലയില്‍ ഹാജരാകുന്നതിനോട് പാര്‍ടിക്കും കുടുംബത്തിനും എതിര്‍പ്പില്ല. പക്ഷേ ഇരകള്‍ക്കൊപ്പം നിന്ന് ദൂതന്‍മാര്‍ വഴി കേസിന്റെ ഫയല്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തില്‍ നിന്നും കൊല നടന്ന് രണ്ട് മാസത്തിനകം കൈപ്പറ്റി പഠിച്ച് കൂടെ നിന്ന് വഞ്ചിച്ചത് മനുഷ്യത്വരഹിതമാണെന്നും ഡിസിസി പ്രസിഡണ്ട് കുറ്റപ്പെടുത്തി.

വാര്‍ത്താ സമ്മേളനത്തില്‍ ഡിസിസി ജനറല്‍ സെക്രടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, അഡ്വ. ബാബുരാജ്, പ്രമോദ് പെരിയ, ശരത് ലാല്‍ കൃപേഷ് എന്നിവരുടെ പിതാക്കളായ സത്യനാരായണന്‍, കൃഷ്ണന്‍, സഹോദരി അമൃത എന്നിവരും സംബന്ധിച്ചു.


Keywords: Latest-News, Kerala, Kasaragod, Political-News, Politics, Controversy, Top-Headlines, Press Meet, Video, Periya double murder case: Congress has made serious allegations against CK Sreedharan. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia