പെരിയ സംഘര്‍ഷം: പോലീസിനെ വധിക്കാന്‍ ശ്രമിച്ച പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
May 8, 2019, 23:03 IST
പെരിയ: (www.kasargodvartha.com 08.05.2019) പെരിയയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി സിപിഎം പ്രാദേശിക നേതാവ് വത്സരാജിന്റെ വീടിന് കാവല്‍ നില്‍ക്കുകയായിരുന്ന പോലീസുകാരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മാട്ട പ്രശാന്ത്, രവി, ശശി എന്നിവര്‍ക്കായാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
വത്സരാജിന്റെ വീടിന് കാവല്‍ നില്‍ക്കുകയായിരുന്ന ബേക്കല്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ സുരേഷ്, ശരത്ത്, പ്രദീപന്‍ എന്നിവരെയാണ് മൂന്നുപേരും ചേര്‍ന്ന് ഇരുട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും കഴുത്തിനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. സംഭവത്തിനു ശേഷം ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

Keywords: Kerala, Kasaragod, News, Politics, Police, Murder-attempt, Case, Accused, Investigation, Start, Periya clash: Investigation on attack against Cops.