city-gold-ad-for-blogger

പെരിയ ഇരട്ടക്കൊല കേസ്; അറസ്റ്റിലായ 5 പേർക്കും ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത് സിബിഐ; വിധി വെള്ളിയാഴ്ച

കാസർകോട്: (www.kasaragodvartha.com 09.12.2021) പെരിയ ഇരട്ടക്കൊല കേസിൽ ഏറ്റവും ഒടുവിൽ സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷയിൽ സിബിഐ കോടതി വെള്ളിയാഴ്ച വിധി പറയും. അറസ്റ്റിലായ വിഷ്ണു സുര കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചു.
                      
പെരിയ ഇരട്ടക്കൊല കേസ്; അറസ്റ്റിലായ 5 പേർക്കും ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത് സിബിഐ; വിധി വെള്ളിയാഴ്ച

അഞ്ച് പ്രതികളും ഗൂഢാലോചനയിൽ പങ്കെടുത്തതിന് തെളിവുണ്ടെന്നും ജാമ്യം നൽകരുതെന്നും സിബിഐ ശക്തമായി വാദിച്ചു. സിബിഐക്ക് കേസ് വിടാതിരിക്കാൻ സുപ്രീം കോടതി വരെ പോയവരാണ് പ്രതികളെന്നും ഇവർക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അത് കൊണ്ട് തന്നെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് സിബിഐ അഭിഭാഷകൻ പ്രധാനമായും വാദിച്ചത്.

അഞ്ച് പേരുടെയും അറസ്റ്റിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകരും വാദിച്ചു. ക്രൈം ബ്രാഞ്ച് റിപോർടിലെ സാക്ഷികളെ പോലും ഒരു തെളിവും ഇല്ലാതെ പ്രതികളാക്കിയെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എത്ര കർശനമായ ജാമ്യ വ്യവസ്ഥകളും അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഇരുഭാഗത്തിൻ്റെയും വിശദമായ വാദം കേട്ട ശേഷമാണ് ജാമ്യാപേക്ഷയിൽ വിധി പറയാൻ കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.


Keywords: News, Kerala, Kasaragod, Top-Headlines, Case, Arrest, CBI, Accuse, Court, Politics, Crime branch, Report, Periya case; Judgment on the bail application will be announced on Friday.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia