city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവിധ പാർടികളിൽ നിന്ന് രാജിവെച്ച് പി ഡി പിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി; ജനപക്ഷ നിലപാടുകള്‍ സമൂഹം സ്വീകരിക്കുന്നതിന്‍റെ ഉദാഹരണമെന്ന് അജിത്കുമാര്‍ ആസാദ്

കാസര്‍കോട്: (www.kasargodvartha.com 19.06.2021) വിവിധ പാർടികളിൽ നിന്ന് രാജിവെച്ച് പി ഡി പിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി. ബശീര്‍ ചേറൂണി, ജൗഹര്‍ അലി, നാഗരാജ്, സുഭാഷ് എന്നിവരടക്കമുള്ളവരാണ് പിഡിപിയിൽ ചേർന്നത്. സ്വീകരണ യോഗം സംസ്ഥാന ജനറല്‍ സെക്രടറി അജിത്കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു.

വിവിധ പാർടികളിൽ നിന്ന് രാജിവെച്ച് പി ഡി പിയില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി; ജനപക്ഷ നിലപാടുകള്‍ സമൂഹം സ്വീകരിക്കുന്നതിന്‍റെ ഉദാഹരണമെന്ന് അജിത്കുമാര്‍ ആസാദ്


ജനസേവനം ജീവിതദൗത്യം എന്ന മുദ്രാവാക്യമുയര്‍ത്തി പി ഡി പി നടത്തുന്ന ജനപക്ഷ നിലപാടുകള്‍ സമൂഹം സ്വീകരിക്കുന്നതിന്‍റെ ഉദാഹരണമാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ പി ഡി പിയില്‍ ചേരാന്‍ കാരണമെന്ന് അജിത്കുമാര്‍ ആസാദ് പറഞ്ഞു.

കാസര്‍കോട് മണ്ഡലം പ്രസിഡന്‍റ് അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി സുബൈര്‍ പടുപ്പ്, പി ടി യു സി സംസ്ഥാന സെക്രടറി യൂനുസ് തളങ്കര, പി ഡി പി കാസര്‍കോട് മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ആലംപാടി, ശംസു ബദിയടുക്ക, ഹനീഫ് ബദിയടുക്ക, ലത്വീഫ് ബോള്‍കട്ടെ സംബന്ധിച്ചു. പൂക്കോയ തങ്ങള്‍ സ്വാഗതവും മൊയ്തു ബദിയടുക്ക നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, PDP, Politics, Political party, Reception, News, PDP gave reception to those who resigned from various parties and joined PDP.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia