city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PC George | വിദ്വേഷ പ്രസ്താവന: പിസി ജോർജ് ജയിലിൽ പോകണോ? ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കും

Hate Speech: Will PC George Go to Jail? Court to Consider Bail Plea Soon
Photo Credit: Facebook/PC George

● കേസിൽ പിസി ജോർജ് നിലവിൽ റിമാൻഡിലാണ്.
● പിസി ജോർജിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
● ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
● ജനുവരി 5നാണ് വിവാദമായ പ്രസ്താവന നടത്തിയത്.

കോട്ടയം: (KasargodVartha) മതവിദ്വേഷ പ്രസ്താവനയിൽ ശിക്ഷ നേരിടുന്ന റിമാൻഡിലുള്ള പിസി ജോർജ് ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ തുടരണമോ, ജയിലിൽ അടക്കണമോ എന്നത് സംബന്ധിച്ച് ജാമ്യാപേക്ഷയിൽ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച (ഫെബ്രുവരി 27) പരിഗണിക്കും.

നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയാണ് കഴിഞ്ഞ തിങ്കളാഴ്ച 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് വന്നത്. എന്നാൽ തനിക്ക് അസുഖമുണ്ടെന്ന് കാണിച്ച് പിസി ജോർജ് ജയിലിൽ പോകാതെ നേരെ ആശുപത്രിയിലേക്കാണ് പോയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോളജി ഐ സി യുവിലാണ് ഇപ്പോൾ പൊലീസ് കാവലിലും, ഡോക്ടർമാരുടെ നിരീക്ഷണത്തിലും കഴിയുന്നത്.

നിലവിൽ പിസി ജോർജിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ഇതിനകം അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ജയിലിലേക്ക് കൊണ്ടുപോകാനാണ് സാധ്യത ഏറെയും. ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച തന്നെ നടപടി ഉണ്ടാകും. ജനുവരി അഞ്ചിനാണ് വിവാദമായ മത വിദ്വേഷ  പരമാർശം പിസി ജോർജിൽ നിന്നുണ്ടായത്. കടുത്ത ഭാഷയായിരുന്നു പ്രയോഗിച്ചിരുന്നത്. 

പൊലീസ് സ്വമേധയാ കേസെടുക്കാത്തതിനാൽ മുസ്ലിം യൂത്ത് ലീഗ് നൽകിയ പരാതിയിലായിരുന്നു കേസ്. കോട്ടയം സെഷൻസ് കോടതിയും, പിന്നീട് ഹൈകോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. രാജ്യത്ത് മത വിദ്വേഷം കൂടിവരുന്നതിനാൽ നിയമത്തിൽ മാറ്റം വേണമെന്നും, മത വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ജയിൽ ശിക്ഷ ഉറപ്പുവരുത്തണമെന്നും കേസിൽ ഹൈകോടതി നിരീക്ഷിച്ചിരുന്നു.

ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ ഹാജരാകേണ്ടിയിരുന്ന പിസി ജോർജ് നേരെ കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി പി സി ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ്  ചെയ്യുകയും ചെയ്തു.

ഈ വാർത്ത എല്ലാവർക്കും ഉപകാരപ്രദമായെന്ന് കരുതുന്നു. ഇതുപോലുള്ള കൂടുതൽ വാർത്തകൾക്കായി ഷെയർ ചെയ്യുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുക.

The bail plea of PC George, who is facing charges for making a hate speech, will be considered by the Erattupetta Magistrate Court on Thursday. He is currently under police custody at Kottayam Medical College Hospital.

#PCGeorge, #HateSpeech, #Kottayam, #Court, #Kerala, #Politics

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia