city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: എം പി ജനങ്ങളെ വിഡ്ഡികളാക്കുന്നു- എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 13/03/2017) കാസര്‍കോടിന് ലഭ്യമാകേണ്ട പാസ്‌പോര്‍ട്ട് സേവാകേന്ദ്രം നേരത്തെ പാര്‍ട്ടി മേഖലയില്‍ സ്ഥാപിച്ച പി കരുണാകരന്‍ എം പി കാസര്‍കോട് പോസ്റ്റ് ഓഫീസില്‍ അനുവദിക്കപ്പെട്ട പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ആരംഭിക്കുന്ന കാര്യത്തില്‍ ജനങ്ങളെ നിരന്തരം വിഡ്ഡികളാക്കുകയാണെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു. കാസര്‍കോട്ട് പാസ് സേവാകേന്ദ്രം അനുവദിക്കണമെന്ന ജനങ്ങളുടെ മുറവിളി ശക്തമാകുകയും വിവിധ സംഘടനകളും മറ്റും സമരങ്ങളും ചര്‍ച്ചകളും നടത്തി വരുന്ന ഘട്ടത്തിലാണ് വിദേശകാര്യ മന്ത്രാലയവും തപ്പാല്‍ വകുപ്പും ചര്‍ച്ച നടത്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പോസ്റ്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് 56 പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ അനുവദിക്കാന്‍ തീരുമാനമായത്.

ഇതിന്റെ ഭാഗമായി കേരളത്തില്‍ മൂന്ന് സേവാ കേന്ദ്രങ്ങള്‍ അനുവദിക്കപ്പെടുകയും ഇതില്‍ രണ്ട് എണ്ണം പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഫെബ്രുവരി 28ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. പി കരുണാകരന്‍ എം പി അവകാശപ്പെട്ടത് ഞാന്‍ ശക്തമായി പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടതിന്റെ ഫലമായാണ് കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ സേവാ കേന്ദ്രം അനുവദിക്കപ്പെട്ടതെന്നായിരുന്നു. പാര്‍ട്ടി നേതാക്കളോടൊപ്പം പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച എം പി ഫെബ്രുവരി 28ന് സേവാ കേന്ദ്രം ആരംഭിക്കുമെന്നും അതിന് ആവശ്യമായ പണം എം പി, ഫണ്ടില്‍ നിന്നും അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കാസര്‍കോട് ഹെഡ് പോസ്റ്റാഫീസില്‍ സേവാകേന്ദ്രം ആരംഭിച്ചില്ലെന്ന് മാത്രമല്ല ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാസര്‍കോട് പോസ്റ്റാഫീസിന് മുന്നില്‍ സേവാ കേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് യാചിക്കുന്ന എം പി യെയാണ് ജനങ്ങള്‍ കാണുന്നത്. ഇത് വിരോധാഭാസവും അപമാനവുമാണ്.

ജില്ലാ ആസ്ഥാനമായ കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ആരംഭിക്കുന്ന കാര്യത്തിലും രാജധാനി എക്‌സ്പ്രസ്സിനു സ്റ്റോപ്പ് അനുവദിപ്പിക്കുന്നതിലും ജില്ലയിലെ ഏക പൊതുമേഖല വ്യവസായ സ്ഥാപനമായ ഭെല്‍- ഇ എം എല്‍ കമ്പനിയെ നിലനിര്‍ത്തുന്ന കാര്യത്തിലും എം പി തികച്ചും പരാജയമാണ്. പാര്‍ലിമെന്റില്‍ പി കരുണാകരന്‍ എം പി സി പി എം പാര്‍ട്ടി ലീഡറായിട്ടു പോലും ഒന്നും നടക്കുന്നില്ലെന്ന് മാത്രമല്ല കാസര്‍കോടിന്റെ പല ആവശ്യങ്ങളും കണ്ടറിഞ്ഞു ലോകസഭയില്‍ അവതരിപ്പിക്കുന്നത് മറ്റു എം പിമാരാണ്. കാസര്‍കോട് രാജധാനി ട്രെയിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് കണ്ണൂര്‍ എം പിയായിരുന്നു. വോട്ടിന്റെ കനം നോക്കി വികസന പ്രവര്‍ത്തനം നടത്തുന്ന എം പിയായി കരുണാകരന്‍ മാറിയിരിക്കുന്നു. സി പി എമ്മിന് ഭൂരിപക്ഷമില്ലാത്ത പ്രദേശങ്ങളില്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടുകള്‍ അനുവദിക്കാത്ത പി കരുണാകരന്‍ ജനങ്ങളെ രണ്ട് തരം പൗരമാരായാണ് കാണുന്നത്. ഇത് അനീതിയും ജനാധിപത്യ വിരുദ്ധവുമാണെന്ന് അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: എം പി ജനങ്ങളെ വിഡ്ഡികളാക്കുന്നു- എ അബ്ദുര്‍ റഹ് മാന്‍

Keywords : Kasaragod, P.Karunakaran-MP, Politics, Muslim-league, STU, Leader, Passport, A Abdul Rahman, Passport Seva Kendra, Passport Seva Kendra: A Abdul Rahman against MP. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia