city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭാ ബജറ്റ് അവതരണം ബഹിഷ്കരിച്ച സി പി എം കൗണ്‍സിലര്‍ക്ക് പാര്‍ട്ടിയുടെ ഉഗ്രശാസനം; ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത കൗണ്‍സിലര്‍ മൗനത്തിലൂടെ പ്രതിഷേധം തുടര്‍ന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.03.2018) ചൊവ്വാഴ്ച നടന്ന നഗരസഭ ബഡ്ജറ്റ് അവതരണ യോഗം ബഹിഷ്‌കരിച്ച ആവിക്കര 42-ാം വാര്‍ഡ് സിപിഎം കൗണ്‍സിലര്‍ എ നാരായണന് പാര്‍ട്ടിനേതൃത്വത്തിന്റെ ഉഗ്രശാസനം. നേതൃത്വം കണ്ണുരുട്ടിയതോടെ ഉച്ചക്ക് ശേഷം നടന്ന ബഡ്ജറ്റ് ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്തു. എന്നാല്‍ നാരായണന്‍ ഒരക്ഷരം പോലും കൗണ്‍സില്‍ യോഗത്തില്‍ മിണ്ടിയില്ല.

കൗണ്‍സില്‍ തീരുമാനത്തിനെതിരെ താന്‍ ഉന്നയിച്ച പരാതി പാര്‍ട്ടിയും ഭരണസമിതിയും പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് നാരായണന്‍ ബഡ്ജറ്റ് അവതരണ യോഗത്തില്‍ നിന്നും വിട്ടു നിന്നത്. രാവിലെ ഉപാധ്യക്ഷ എല്‍ സുലൈഖ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോള്‍ കൗണ്‍സിലര്‍ നാരായണന്‍ അദ്ദേഹത്തിന്റെ കടയിലായിരുന്നു. നാരായണന്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചതറിഞ്ഞ് മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഇടപെടുകയും ബഡ്ജറ്റ് യോഗത്തില്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഉച്ചക്ക് ശേഷം നാരായണന്‍ ബഡ്ജറ്റ് ചര്‍ച്ചാ യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ യോഗത്തില്‍ ഒന്നും തന്നെ അദ്ദേഹം സംസാരിച്ചില്ല. മിനുട്സില്‍ ഒപ്പിട്ട ശേഷം തന്റെ ഇരിപ്പിടത്തില്‍ വന്നിരിക്കുകയായിരുന്നു.

മത്സ്യമാര്‍ക്കറ്റ് നവീകരണത്തെച്ചൊല്ലി കഴിഞ്ഞ 12ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ നാരായണന്‍ ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റില്‍ മലിനജലം മാറ്റാന്‍ ആദ്യം നല്‍കിയ 35,000 രൂപയുടെ കരാര്‍ ആരോരുമറിയാതെ 70,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചതിനെതിരെയാണ് നാരായണന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. സിപിഎമ്മിലെ ചില യുവ കൗണ്‍സിലര്‍മാരും ഒരു കരാറുകാരനും ചേര്‍ന്ന് ചെയര്‍മാനെ വഴിതെറ്റിക്കുകയാണെന്നും ഇത്തരം നടപടികളോട് യോജിക്കാനാവില്ലെന്നും യോഗത്തില്‍ നാരായണന്‍ പരസ്യമായ നിലപാടെടുത്തു. ഇതിനു പിന്നാലെയാണ് സുപ്രധാനമായ ബഡ്ജറ്റ് യോഗം അദ്ദേഹം ബഹിഷ്‌കരിച്ചത്. സാധാരണ ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി ഭരണകക്ഷി കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ബഡ്ജറ്റ് കാര്യങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇത്തവണ യോഗം നടത്താത്തതിലും നാരായണന് അതൃപ്തി ഉണ്ടായിരുന്നു.

നഗരസഭ ഭരണത്തിലുള്ള തന്റെ എതിര്‍പ്പ് പാര്‍ട്ടിയെ അറിയിച്ചിട്ടും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാത്തതിലുള്ള പ്രതിഷേധമാണ് ബഡ്ജറ്റ് യോഗം ബഹിഷ്‌കരിച്ചതിലൂടെ അദ്ദേഹം പ്രകടമാക്കിയത്. യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഉച്ച കഴിഞ്ഞ് അദ്ദേഹം ബഡ്ജറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതനായത്.
നഗരസഭാ ബജറ്റ് അവതരണം ബഹിഷ്കരിച്ച സി പി എം കൗണ്‍സിലര്‍ക്ക് പാര്‍ട്ടിയുടെ ഉഗ്രശാസനം; ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത കൗണ്‍സിലര്‍ മൗനത്തിലൂടെ പ്രതിഷേധം തുടര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, CPM, Budget, Protest, Political party, Politics, Party's Reprimand for CPM councilor who not attend Municipal Budget
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia