Kallatra Mahin Haji | 'പാര്‍ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകും; ഏറ്റെടുത്തിരിക്കുന്നത് വലിയ ദൗത്യം'; കാസര്‍കോട്ട് മുസ്ലിം ലീഗിന് ആസ്ഥാന മന്ദിരം ഉണ്ടാക്കുമെന്ന് കല്ലട്ര മാഹിന്‍ ഹാജി കാസര്‍കോട് വാര്‍ത്തയോട്
Feb 22, 2023, 22:15 IST
കാസര്‍കോട്: (www.kasargodvartha.com) പാര്‍ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഏറ്റെടുത്തിരിക്കുന്നത് വലിയ ദൗത്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പാര്‍ടിയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. കാസര്‍കോട്ട് മുസ്ലിം ലീഗിന് ആസ്ഥാന മന്ദിരം ഉണ്ടാക്കുമെന്നും മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നും മാഹിന്‍ ഹാജി പറഞ്ഞു.
പ്രവര്‍ത്തകരുടെ നീണ്ട കാലത്തെ സ്വപ്നമാണ് കാസര്‍കോട്ട് ആസ്ഥാന മന്ദിരം എന്നത്. അതിന് തന്നെയാണ് മുന്‍തൂക്കം നല്‍കുന്നതെന്നാണ് മാഹിന്‍ ഹാജി വ്യക്തമാക്കുന്നത്. പിതാവും പൗരപ്രമുഖനുമായ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പാരമ്പര്യവുമായാണ് കല്ലട്ര മാഹിന്‍ ഹാജി സുപ്രധാന പദവിയിലെത്തിയത്. എംഎസ്എഫിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നത്. ചന്ദ്രഗിരി സ്‌കൂള്‍, രാജാസ് ഹൈസ്‌കൂള്‍, സര്‍ സയ്യിദ് കോളജ്, ഫറൂഖ് കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം കരസ്ഥമാക്കിയത്. അതിനൊപ്പം തന്നെ സാമൂഹിക-രാഷ്ട്രീയ രംഗത്തും നിറഞ്ഞു നിന്നു. ബിസിനസുകാരന്‍ ആയിരിക്കെ തന്നെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
നേരത്തെ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് പുറമെ ദേളി ജാമിഅ സഅദിയ്യ അറബി കോളജ് കേന്ദ്രകമിറ്റി ട്രഷറര്‍, കീഴൂര്‍ സംയുക്ത ജമാഅത് സെക്രടറി തുടങ്ങിയ മത, സാമൂഹിക മേഖലകളിലും അദ്ദേഹം നേതൃസ്ഥാനത്തുണ്ട്. പല പ്രശ്നങ്ങള്‍ക്കും പരിഹാരത്തിനായി പാര്‍ടി മാഹിന്‍ ഹാജിയെ ആശ്രയിച്ചിട്ടുണ്ട്. വിവാദമായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മധ്യസ്ഥ ചര്‍ചയ്ക്ക് അദ്ദേഹത്തെയാണ് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത്. അത്തരം കരുത്തുമായാണ് ജില്ലയില്‍ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ടികളിലൊന്നിന്റെ അമരത്ത് മാഹിന്‍ ഹാജി എത്തിയിരിക്കുന്നത്.
മികച്ച ടീമിനെ തന്നെയാണ് കാസര്‍കോട്ട് മുസ്ലിം ലീഗിനെ നയിക്കാന്‍ ലഭിച്ചിരിക്കുന്നതെന്നത് പ്രവര്‍ത്തകര്‍ക്കും ആവേശമായി. പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ളവരായ എ അബ്ദുര്‍ റഹ്മാന്‍ ജില്ലാ ജെനറല്‍ സെക്രടറിയായി തുടരുമ്പോള്‍ പിഎം മുനീര്‍ ഹാജി ട്രഷറര്‍ സ്ഥാനത്തെത്തി. തൊഴിലാളി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് പാര്‍ടിയില്‍ സ്വാധീനമുറപ്പിച്ച എ അബ്ദുര്‍ റഹ്മാന്‍ എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് കൂടിയാണ്. നേരത്തെ കാസര്‍കോട് നഗരസഭ വൈസ് ചെയര്‍മാനായിയൊക്കെ പ്രവര്‍ത്തിച്ച പാരമ്പര്യവുമുണ്ട്. മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി കമിറ്റി ജെനറല്‍ സെക്രടറി കൂടിയാണ് എ അബ്ദുര്‍ റഹ്മാന്‍.
കഴിഞ്ഞ കമിറ്റിയില്‍ സെക്രടറിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന്റെ കരുത്തുമായാണ് പിഎം മുനീര്‍ ഹാജി ട്രഷറര്‍ പദവിയിലെത്തിയത്. ജീവകാരുണ്യ മേഖലകളിലും തിളങ്ങി നില്‍ക്കുന്ന മുഖമാണ് അദ്ദേഹം. കാസര്‍കോട് സിഎച് സെന്റര്‍, പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ തുടങ്ങിയവയുടെ ഉന്നത സ്ഥാനത്ത് അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. 25 വര്‍ഷം ജനപ്രതിനിധിയും അതില്‍ 15 വര്‍ഷം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് പ്രസിഡന്റുമായിരുന്ന മാഹിന്‍ ഹാജിയുടെ മകനായ മുനീര്‍ ഹാജിക്ക് പിതാവായിരുന്നു റോള്‍ മോഡല്‍. കല്ലട്ര മാഹിന്‍ ഹാജി, എ അബ്ദുര്‍ റഹ്മാന്‍, പിഎം മുനീര്‍ ഹാജി എന്നിവര്‍ ശക്തമായി തന്നെ മുസ്ലിം ലീഗിനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
കെഇഎ ബക്കര്‍, എ എം കടവത്ത്, അഡ്വ. എന്‍ എ ഖാലിദ്, ടി എ മൂസ, വണ്‍ ഫോര്‍ അബ്ദുര്‍ റഹ്മാന്‍, എംബി യൂസഫ് (വൈസ് പ്രസിഡന്റുമാര്‍), എജിസി ബശീര്‍, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി (ജോയിന്റ് സെക്രടറിമാര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.

എ എം കടവത്ത്
അഡ്വ. എൻ എ ഖാലിദ്
എജിസി ബശീർ
എം അബ്ബാസ്
എബി ശാഫി
Keywords: Latest-News, Kerala, Kasaragod, Top-Headlines, Political-News, Political Party, Politics, Muslim-league, Office- Bearers, Kallatra Mahin Haji, STU Abdul Rahman, VM Muneer Haji, Muslim-league Kasaragod, Party will be carried forward unitedly, says Kallatra Mahin Haji.
< !- START disable copy paste -->