city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാര്‍ട്ടി അംഗങ്ങള്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ഭാരവാഹികളാകുന്നതിനെതിരെ സി പി എം ലോക്കല്‍ സമ്മേളനത്തില്‍ ചര്‍ച്ച

നീലേശ്വരം: (www.kasargodvartha.com 14.11.2017) സംസ്ഥാനത്തെ ഏറ്റവും വലിയ വ്യാപാര സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ സഹകരിക്കരുതെന്ന് സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ ചര്‍ച്ചയുയര്‍ന്നു. പട്ടേനയില്‍ നടന്ന നീലേശ്വരം ലോക്കല്‍ സമ്മേളനത്തിലാണ് ഡിവൈഎഫ്ഐ നേതാവായ സി വി വിനോദ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ വ്യാപാരി വ്യവസായി സമിതി സംസ്ഥാനത്ത് നിലവിലിരിക്കെ അതിന്റെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്തിക്കൊണ്ട് പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹിത്വം വഹിക്കുന്നതും സജീവ പ്രവര്‍ത്തനം നടത്തുന്നതും പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു വിനോദിന്റെ വാദം. പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികള്‍ പോലും ഏകോപന സമിതിയില്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും പാര്‍ട്ടിയുടെ വര്‍ഗ- ബഹജന സംഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം നടപടികള്‍ സംഘടനാ വിരുദ്ധമാണെന്നും ഇത്തരക്കാര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും വിനോദ് ആവശ്യപ്പെട്ടു.

സംഘടനാ ചര്‍ച്ചക്ക് മറുപടി പറഞ്ഞ ഏരിയ സെക്രട്ടറി ടി കെ രവി എന്നാല്‍ വിനോദിന്റെ ആവശ്യത്തോട് യോജിച്ചില്ല. കേരളത്തിലെ വ്യാപാരികളുടെ ആദ്യ സംഘടനയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി എന്നും ഇതിലെ അംഗങ്ങള്‍ക്ക് സംഘടനയില്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നും ഇത് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാതെ സംഘടനയെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും രവി വിശദീകരിച്ചു. മാത്രവുമല്ല അംഗങ്ങള്‍ ബാധ്യത തീര്‍ത്താല്‍ തന്നെ ഇവരുടെ ജാമ്യക്കാര്‍ക്കും ബാധ്യത ഉണ്ടാകുമെന്നായിരുന്നു സെക്രട്ടറിയുടെ വിശദീകരണം.
പാര്‍ട്ടി അംഗങ്ങള്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ഭാരവാഹികളാകുന്നതിനെതിരെ സി പി എം ലോക്കല്‍ സമ്മേളനത്തില്‍ ചര്‍ച്ച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CPM, Local-conference, Political party, Politics, Merchant-association, Party members in Merchant's association; CPM Local conference discussed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia