പഞ്ചായത്ത് വൈസ് പ്രസിഡന്റിന് സി പി എം നേതാവിന്റെ വധഭീഷണിയെന്ന് പരാതി; സെക്രടറിക്കും, പൊലീസിനും പരാതി നൽകി
Sep 7, 2021, 00:37 IST
ബോവിക്കാനം: (www.kasargodvartha.com 06.09.2021) മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് സി പി എം നേതാവിന്റെ വധഭീഷണിയെന്ന് പരാതി. സംഭവത്തിൽ പഞ്ചായത്ത് സെക്രടറിക്കും, പൊലീസിനും പരാതി നൽകി.
ബോവിക്കാനം മുളിയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ജനാർദനനെതിരെ സി പി എം നേതാവ് വാട്സ് ആപിലൂടെ വധഭീഷണി നടത്തിയെന്നാണ് ആരോപണം.
കൊടവഞ്ചി ജിന്നടുക്കം അട്ടപ്പറമ്പ് റോഡ്, ഒമ്പതാം മൈൽ കൊടവഞ്ചി റോഡ് കാലങ്ങളായി വീതി കൂട്ടാതെയും, സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ട് നൽകാതെയും ടാറിംഗ് പ്രവർത്തി നടത്താതെയും കിടക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി പ്രദേശ വാർഡുകളായ മൂന്ന്, നാല്, 11 എന്നിവിടങ്ങളിലെ ജനപ്രതിനിധികളുടെയും, പരിസര വാസികളുടെയും, സ്ഥലം ഉടമകളുടെയും യോഗങ്ങൾ വിളിച്ച് ചേർത്തതിന്റെയും ഇടപെടലിന്റെയും ശ്രമഫലമായി ഉടമകൾ സ്ഥലം വിട്ട് നൽകാൻ തയ്യാറാവുകയും റോഡിന്റെ പ്രശ്നം പരിഹാരമാവുമെന്ന് ഉറപ്പാവുകയും ചെയ്തു. ഇതോടെയാണ് നേതാവ് ഭീഷണിയുമായി രംഗത്തിറങ്ങിയതെന്നാണ് പരാതി.
കഴിഞ്ഞ ദിവസങ്ങളിലാണ് വൈസ് പ്രസിഡന്റിന്റെ മൊബൈൽ ഫോണിലേക്ക് വധഭിഷണി അയച്ചതെന്നാണ് ആക്ഷേപം. ഇതിനെതിരെയാണ് പരാതി നൽകിയത്. സംഭവത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജനാർദനൻ.
Keywords: Kerala, News, Kasaragod, Bovikanam, Threatening, CPM, Congress, Complaint, Police, Politics, Whatsapp, Panchayat leader threatened with death by CPM leader; He lodged a complaint with the secretary and the police.
< !- START disable copy paste -->