പൈവളികെ പഞ്ചായത്തിലെ അവിശ്വാസം; തനിക്കെതിരായ പ്രചാരണം ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമെന്ന് പഞ്ചായത്ത് അംഗം
Mar 11, 2019, 17:50 IST
ഉപ്പള: (www.kasargodvartha.com 11.03.2019) പൈവളികെ പഞ്ചായത്തിലെ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് തനിക്കെതിരായി നടത്തുന്ന പ്രചാരണം ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമെന്ന് പഞ്ചായത്തിലെ സ്വതന്ത്ര അംഗം എം കെ അമീര്‍. 2015 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്വാതന്ത്രനായാണ് താന്‍ ജനവിധി തേടിയതെന്നും ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തനിക്ക് കഴിയുന്ന വിധം പ്രവര്‍ത്തിക്കുമെന്ന് അന്ന് തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഭരണ സമിതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യപിച്ചതും വോട്ട് നല്‍കിയതും. ഇപ്പോള്‍ ബിജെപി നല്‍കിയ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നാണ് അമീര്‍ വ്യക്തമാക്കുന്നത്. കുപ്രചരണങ്ങള്‍ക്കു വരും ദിവസങ്ങളില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് നിലവിലുള്ള ഭരണസമിതിക്കെതിരെ ബിജെപി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്വതന്ത്ര അംഗമായ അമീര്‍ ബിജെപിക്ക് വോട്ട് നല്‍കുമെന്നായിരുന്നു പ്രചരണം. ഇതിനെതിരെയാണ് അമീര്‍ രംഗത്തെത്തിയത്.
Keywords: Kerala, kasaragod, Uppala, news, Congress, CPM, paivalika, BJP, UDF, Politics, Paivalike Panchayath member against BJP on fake message