city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Political graph | കര്‍ണാടകയില്‍ പൊലീസ് വളഞ്ഞിട്ട് തല്ലിയതോടെ പാര്‍ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പി രമേശിന്റെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com) കര്‍ണാടകയില്‍ പൊലീസ് വളഞ്ഞിട്ട് തല്ലിയതോടെ ജില്ലയില്‍ പാര്‍ടി നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന മുന്‍ ജില്ലാ വൈസ് പ്രസിഡന്റും കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായ പി രമേശിന്റെ രാഷ്ട്രീയ ഗ്രാഫ് കുത്തനെ ഉയര്‍ന്നു. പാര്‍ടി പരിപാടികളില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തപ്പെട്ട രമേശിന് സുള്ള്യയില്‍ പൊലീസില്‍ നിന്ന് നേരിടേണ്ടി വന്ന കൈപ്പേറിയ അനുഭവം വലിയ രീതിയില്‍ ഗുണം ചെയ്യുകയാണ് ചെയ്തത്.
                    
Political graph | കര്‍ണാടകയില്‍ പൊലീസ് വളഞ്ഞിട്ട് തല്ലിയതോടെ പാര്‍ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പി രമേശിന്റെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ന്നു

രമേശിനെ കാണാനും അദ്ദേഹത്തിനെ ആശ്വസിപ്പിക്കാനും കര്‍ണാടക ഫിഷറീസ്- ഉള്‍നാടന്‍ ഗതാഗത വകുപ്പ് മന്ത്രി എസ് അങ്കാര തന്നെ നേരിട്ടെത്തിയതോടെ അദ്ദേഹത്തിന് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ മതിപ്പ് ഉണ്ടാക്കാനായിട്ടുണ്ടെന്നും ഒറ്റക്കെട്ടായി ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ വസതിയില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. മന്ത്രി എത്തിയപ്പോള്‍ രമേശിന്റെ വീട്ടില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ നേരിട്ടെത്തിയതും രമേശിന്റെ പ്രവര്‍ത്തക പിന്തുണ മനസിലാക്കിയത് കൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു.

രമേശിനെ പാര്‍ടിക്കുള്ളില്‍ ഒതുക്കാന്‍ നോക്കിയവര്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് സുള്ള്യയിലെ സംഭവവും മന്ത്രി തന്നെ നേരിട്ടെത്തിയ സംഭവവും ഉണ്ടാക്കിയിട്ടുള്ളത്. തന്നെ പൊലീസ് ആക്രമിച്ച സംഭവത്തില്‍ പാര്‍ടി ഒറ്റക്കെട്ടായി തനിക്കൊപ്പമുണ്ടെന്നും ജില്ലയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഇത് സംബന്ധിച്ചുള്ള പാര്‍ടിയുടെ പരാതികള്‍ കര്‍ണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എത്തിയിട്ടുണ്ടെന്നും പി രമേശന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

യുവമോര്‍ച നേതാവായ കൊല്ലപ്പെട്ട പ്രവീണിനെ നേരിട്ടറിയാവുന്നത് കൊണ്ടാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി താന്‍ സുള്ള്യയിലെത്തിയതെന്നും പ്രവര്‍ത്തകനെ യൂനിഫോമിടാത്ത ഒരാള്‍ അവിടെയുണ്ടായിരുന്ന പഴയ ട്യൂബ് കൊണ്ട് തല്ലുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് തന്നെ അക്രമിച്ചതെന്നും രമേശ് പറയുന്നു. കണ്‍മുന്നില്‍ പൊലീസ് യൂനിഫോമിടാത്ത ഒരാള്‍ പാര്‍ടി പ്രവര്‍ത്തകരെ അക്രമിക്കുന്നത് നോക്കി നില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് പ്രതികരിച്ചതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

പിന്നീടാണ് ട്യൂബ് ലൈറ്റ് കൊണ്ട് പ്രവര്‍ത്തകനെ അടിച്ചത് പൊലീസുദ്യോഗസ്ഥന്‍ തന്നെയാണെന്ന് മനസിലായതെന്ന് പി രമേശ് പറഞ്ഞു. തന്നെ അക്രമിച്ചതില്‍ വാക്കാലുള്ള പരാതി മാത്രമേ നല്‍കിയിട്ടുള്ളു എന്നും പാര്‍ടി തലത്തിലുള്ള പരാതിയില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പുകിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പി രമേശുമായുള്ള പ്രശ്‌നങ്ങള്‍ ഇതുവരെ ബിജെപി നേതൃത്വം പരിഹരിച്ചിട്ടില്ല. കുമ്പള പഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി തെരഞ്ഞെടുപ്പില്‍ പാര്‍ടി നിലപാടിനെ ചോദ്യം ചെയ്താണ് അദ്ദേഹം പരസ്യമായി രംഗത്തുവന്നത്. നേതൃത്വത്തിനെതിരെ അഴിമതി അടക്കമുള്ള ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. പിന്നാലെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. അതില്‍ തുടര്‍നടപടികള്‍ പാര്‍ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല. അതിനിടെയാണ് കര്‍ണാടകയിലെ മന്ത്രി തന്നെ അദ്ദേഹത്തെ കാണാന്‍ വന്നിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Politics, Political Party, BJP, Government, Minister, Karnataka, Police, Assault, Murder-Case, P Ramesh, P Ramesh's political graph rose after he assaulted by police in Karnataka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia