city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തപാല്‍ സമരം ഉടന്‍ ഒത്തുതീര്‍ക്കണം: പി കരുണാകരന്‍ എംപി

കാസര്‍കോട്: (www.kasargodvartha.com 04.06.2018) തപാല്‍ സമരം ഒത്തുതീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എന്‍എഫ്പിഇ ചെയര്‍മാന്‍ പി കരുണാകരന്‍ എം പി ആവശ്യപ്പെട്ടു. സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിട്ടും  കേന്ദ്ര സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയ്യാറായിട്ടില്ല. ഉദ്യോഗസ്ഥ തലങ്ങളിലുള്ള ചര്‍ച്ചയാണ് ഇതുവരെ നടന്നത്. സമരം തീരാനുള്ള പോംവഴികളൊന്നും ഇത്തരം ചര്‍ച്ചകളില്‍ ഉരുത്തിരിയാറില്ല. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കണം.

തപാല്‍ സമരം ഉടന്‍ ഒത്തുതീര്‍ക്കണം: പി കരുണാകരന്‍ എംപി


രാജ്യത്തെ രണ്ടരലക്ഷത്തോളം ജിഡിഎസ് ജീവനക്കാരാണ് കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം തുടങ്ങിയത്. റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് ഒന്നര വര്‍ഷത്തിലേറെയായി. റിപ്പോര്‍ട്ട് ഇപ്പോള്‍ മന്ത്രിസഭയുടെ പരിഗണയിലാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ഇതിനെതിരെയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യ പണിമുടക്ക് തുടങ്ങിയത്. ബിഎംഎസും ഒടുവില്‍ സമരരംഗത്തേക്ക് എത്തിയിട്ടുണ്ട്.

ക്ഷാമ ബത്ത ഉള്‍പ്പെടെ കേവലം 7,000 മുതല്‍ 12,000 രൂപ വരെയാണ് ജിഡിഎസ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. ശമ്പളമെന്ന് പറയാതെ അവലന്‍സാണ് നല്‍കുന്നത്. മറ്റ് ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല. തപാല്‍ മേഖലയിലുള്ളവര്‍ മാത്രമല്ല, വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഇവരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  മുഖ്യമന്ത്രി പിണറായി വിജയനും സമരം തീര്‍ക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ നേരിട്ട് കണ്ട് എംപിയെന്ന നിലയില്‍ പ്രശ്‌നം തീര്‍ക്കാന്‍ ഇടപെട്ടിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നയം തുടരുകയാണ്.  സമരത്തെ തുടര്‍ന്ന് രാജ്യത്തെ തപാല്‍ മേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്. കേരളത്തിലെ താപല്‍ ജീവനക്കാര്‍ ഒന്നടങ്കം സമരത്തോടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പണിമുടക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, Post Office., P.Karunakaran-MP, Politics, Strike, P Karunakaran MP on Postal employees strike


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia