മുസ്ലിം ലീഗിൻ്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; 'കേഡർ സ്വഭാവത്തിലേക്കുള്ള മാറ്റം തുടങ്ങി'
Oct 18, 2021, 22:09 IST
കാസർകോട്: (www.kasargodvartha.com 18.10.2021) മുസ്ലിം ലീഗിനെ ശക്തമാക്കാൻ കർമപദ്ധതികൾ ആവിഷ്കരിച്ചതായി ദേശീയ ജനറൽ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് കാസർകോട് ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജില്ലകളിലും പാർടിയുടെ കൺവെൻഷനുകൾ നടന്നുവരികയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഗൗരവം മനസിലാക്കി പ്രവർത്തനം ഊർജിതമാക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. കേഡർ സ്വഭാവത്തിലേക്കുള്ള മാറ്റം തുടങ്ങിയെന്നും ഇതിനായി പാർടിയെ സജ്ജമാക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
മുസ്ലിം യൂത് ലീഗ് ജില്ലാ ക്യാമ്പയിൻ്റെ ലോഗോ പ്രകാശനവും ഗസ്റ്റ് ഹൗസിൽ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. വിദ്യാനഗർ കൊല്ലങ്കാനം ട്രീ ബോൺ റിസോർടിൽ നടന്ന മുസ്ലീം ലീഗ് ജില്ലാ കമിറ്റി യോഗത്തിലും ബോവിക്കാനം പൊവ്വലിൽ മുസ്ലീം ലീഗ് മണ്ഡലം കമിറ്റി സംഘടിപ്പിച്ച എം എസ് മുഹമ്മദ് കുഞ്ഞിക്ക് ഉപഹാരം നൽകി ആദരിക്കുന്ന പരിപാടിയിലും കുഞ്ഞാലിക്കുട്ടി സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, P.K.Kunhalikutty, Political party, Politics, Muslim-league, Video, Leader, P K Kunhalikutty said that change to cadre system in Muslim League began.
< !- START disable copy paste -->