city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളി പി ജയരാജന്റെ കട്ടൗട്ട് കാസര്‍കോട്ടും; പാര്‍ട്ടിയില്‍ പുതിയ വിവാദം

കാസര്‍കോട്: (www.kasargodvartha.com 19.11.2017) സി പി എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളി കാസര്‍കോട്ടും കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ കട്ടൗട്ട് ഉയര്‍ന്നു. കാസര്‍കോട് മുള്ളേരിയ പഞ്ചായത്തിലെ കാറഡുക്കയിലാണ് പി ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട് സി പി എം- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്.

സി പി എമ്മിന്റെ ഉരുക്കുകോട്ടയായ കാറഡുക്ക 13-ാം മൈലിലാണ് ജയരാജന്റെ വലിയ കട്ടൗട്ട് ഉയര്‍ന്നിരിക്കുന്നത്. ജയരാജന്‍ സ്വയം മഹത്വവത്കരിക്കുകയാണെന്നും പാര്‍ട്ടിക്ക് മുകളില്‍ വളരാന്‍ ശ്രമിക്കുകയാണെന്നും സി പി എം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയരുകയും തുടര്‍ന്ന് ജയരാജനെ ശാസിക്കുകയും ചെയ്തിരുന്നു. കണ്ണൂരില്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടി പരിപാടികളില്‍ സംസ്ഥാന സെക്രട്ടറിയെ പോലും പ്രവര്‍ത്തകര്‍ കാര്യമായി ഗൗനിക്കാതിരിക്കുകയും അതേ സമയം ജയരാജന്‍ വരുമ്പോള്‍ ആരവമുയരുകയും ചെയ്യുന്നത് സംസ്ഥാനനേതൃത്വത്തെ അസ്വസ്ഥരാക്കിയിരുന്നു. ഇതിനുപുറമെ ജയരാജനെ പുകഴ്ത്തി ആല്‍ബം കൂടി ഇറക്കിയത് നേതൃത്വത്തെ പ്രകോപിപ്പിച്ചു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ ജയരാജന്‍ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുകയാണെന്ന് സംസ്ഥാനകമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നത്. കൂടുതല്‍ അംഗങ്ങളും വിമര്‍ശനം തുടര്‍ന്നതോടെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ജയരാജന്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനുശേഷം പാര്‍ട്ടിയില്‍ ജയരാജന് ആരാധകര്‍ വര്‍ദ്ധിക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനത്തിന് ശേഷം നടന്ന കണ്ണൂര്‍ ഏരിയാ സമ്മേളനത്തില്‍ സപ്പോര്‍ട്ട് പി ജെ എന്നെഴുതിയ പി ജയരാജന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് രണ്ടുകുട്ടികളുമെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കാറഡുക്കയില്‍ ജയരാജന്റെ ഫ്‌ളക്സ് ബോര്‍ഡുയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയില്‍ വ്യക്തിപൂജയും വിഭാഗീയപ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം നടപടികള്‍ ഇടവരുത്തുകയെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ജയരാജന്റെ കട്ടൗട്ട് കാറഡുക്കയില്‍ ഉയര്‍ന്നത് സി  പി എം ജില്ലാ നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്. പാര്‍ട്ടിയുടെ ശാസനക്ക് വിധേയനായ ആളെ പ്രവര്‍ത്തകര്‍ വീണ്ടും മഹത്വവത്കരിക്കുന്നത് അച്ചടക്കലംഘനത്തിന്റെ ഭാഗമായാണ് നേതൃത്വം കാണുന്നത്. അതുകൊണ്ടുതന്നെ കട്ടൗട്ട് ഉയര്‍ത്തിയവരെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാനേതൃത്വം കീഴ്ഘടകത്തിന് രഹസ്യനിര്‍ദേശം നല്‍കിയതായാണ് വിവരം.

പാര്‍ട്ടിയില്‍ വി എസ് തരംഗം തണുത്തതോടെ ആ സ്ഥാനത്ത് ജയരാജന്‍തരംഗം വരികയാണോ എന്ന ആശങ്ക ഇതോടെ പാര്‍ട്ടിനേതൃത്വത്തിനുണ്ട്. പാര്‍ട്ടിചിഹ്നമായ അരിവാള്‍ ചുറ്റിക ഘടിപ്പിച്ച ഇരുമ്പുതൂണിലാണ് ജയരാജന്റെ കട്ടൗട്ട് ഉയര്‍ത്തിയിരിക്കുന്നത്. ജില്ലയില്‍ വി എസ് ഓട്ടോസ്റ്റാന്‍ഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് കാറഡുക്കയിലുള്ള ജയരാജന്റെ കട്ടൗട്ട് സി പി എം ജില്ലാനേതൃത്വത്തിന് പുതിയ തലവേദനയായി മാറിയിരിക്കുന്നത്.
സി പി എം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളി പി ജയരാജന്റെ കട്ടൗട്ട് കാസര്‍കോട്ടും; പാര്‍ട്ടിയില്‍ പുതിയ വിവാദം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Political party, Politics, CPM, CPI, P Jayarajan's Flex in Karadukka, Controversy in CPM

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia