city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിനെ ഗുജറാത്താക്കാന്‍ ആര്‍ എസ് എസിന്റെ ഗൂഢപദ്ധതി: പി ജയരാജന്‍

കാസര്‍കോട്: (www.kasargodvartha.com 22.04.2017) കാസര്‍കോട് പോലുള്ള മേഖലകളെ ഗുജറാത്താക്കാനുള്ള ആര്‍ എസ് എസിന്റെ ഗൂഢപദ്ധതിയുടെ ഭാഗമാണ് മദ്രസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകമെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പറഞ്ഞു. ഹിന്ദുകളെയും മുസ്ലീങ്ങളെയും തമ്മില്‍തല്ലിച്ച് കലാപമുണ്ടാക്കി വോട്ട് പിടിക്കലും ഇതുവഴി മാഫിയാസംഘങ്ങളെ വളര്‍ത്തലുമാണ് ആര്‍ എസ് എസ് ലക്ഷ്യം. നാടാകെ കൊലകള്‍ നടത്തി കേരളത്തെ ഗുജറാത്താക്കാനാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്നത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ജയിക്കലാണ് ബി ജെ പി ലക്ഷ്യം.

ഹിന്ദുകളിലും മുസ്ലീങ്ങളിലും വിരോധവും പ്രകോപനവുമുണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇതിനായി മംഗളൂരുവിലെ ബി ജെ പി നേതാവ് നളിന്‍കുമാര്‍ കട്ടീലും കാസര്‍കോട്ടെ കട്ടീല്‍ സുരേന്ദ്രനും കൊണ്ടുപിടിച്ച് ശ്രമിക്കുന്നു. ബി ജെ പിയുടെ അധികാരം കേന്ദ്രത്തില്‍ ഉറപ്പിച്ചു നിര്‍ത്താനാണ് ആര്‍ എസ് എസ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഇതാണ് കണ്ടത്. ഭാസ്‌കര കുമ്പളയുടെ 20-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കുമ്പളയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹ്യ ഐക്യവും തകര്‍ക്കാനാണ് ആര്‍ എസ് എസ് ശ്രമം. ഗോ രക്ഷാസേന പ്രഛന്നവേഷമിട്ട ആര്‍ എസ് എസ് പശുവിനെ രക്ഷിക്കുന്നവരെന്ന പേരില്‍ ആളെ കൊല്ലുകയാണ്. ഇന്ത്യയിലാകെ ഏഴ് ക്ഷീര കര്‍ഷകരെയാണ് ഇത്തരത്തില്‍ സംഘപരിവാര്‍ കൊന്നത്. പശുവിനെ രക്ഷിക്കാന്‍ മനുഷ്യനെ കൊല്ലുന്ന സംസ്‌കാരം മതഭ്രാന്താണ്. ആര്‍ എസ് എസിന്റെ മതഭ്രാന്ത് നേരിടാന്‍ ന്യൂനപക്ഷ മത ഭ്രാന്ത് പ്രചരിപ്പിച്ചാല്‍ പറ്റില്ല. കോണ്‍ഗ്രസുകാര്‍ രാത്രി ആര്‍ എസ് എസും പകല്‍ കോണ്‍ഗ്രസുമാണെന്ന് എ കെ ആന്റണിയാണ് പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ അനുദിനം ബി ജെ പിയില്‍ ചേരുകയാണ്. ഉത്തര്‍പ്രദേശില്‍ പി സി സി അധ്യക്ഷയായ റീത്ത ബഹുഗുണ ഇപ്പോള്‍ ബി ജെ പി സര്‍ക്കാരില്‍ മന്ത്രിയാണ്. ആര്‍ എസ് എസിന്റെ അക്രമങ്ങള്‍ക്ക് ഇരയാകുന്നത് കോണ്‍ഗ്രസല്ല സി പി എമ്മും ഡി വൈ എഫ് ഐയുമാണ്. അതിന്റെ ഇരയാണ് ഭാസ്‌കര കുമ്പളയുടെ രക്തസാക്ഷിത്വം. രക്തസാക്ഷികളുടെ ജീവത്യാഗമാണ് മതഭ്രാന്തന്മാര്‍ക്ക് കീഴടങ്ങാതെ കേരളം നിലനില്‍ക്കുന്നതിന് കാരണമെന്ന് പി ജയരാജന്‍ പറഞ്ഞു.

ലീഗില്‍നിന്ന് രാജിവച്ച് ഡി വൈ എഫ് ഐയില്‍ ചേര്‍ന്ന പെര്‍ളയിലെ 40 പേരെ പി ജയരാജന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി ഉനൈസ്, യൂത്ത് ലീഗ് പെര്‍ള ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് ലീഗ് വിട്ടത്.

കാസര്‍കോടിനെ ഗുജറാത്താക്കാന്‍ ആര്‍ എസ് എസിന്റെ ഗൂഢപദ്ധതി: പി ജയരാജന്‍

പൊതുസമ്മേളനത്തില്‍ ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി. സി പി എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍ എം എല്‍ എ, ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. സി എ സുബൈര്‍ സ്വാഗതം പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘടനകളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഭാസ്‌കര കുമ്പള അനുസ്മരണ പരിപാടികളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അനുസ്മരണ പൊതുയോഗങ്ങളും പ്രകടനവും കലാ- കായിക മത്സരങ്ങളും സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ യൂണിറ്റ്- മേഖല കേന്ദ്രങ്ങളില്‍ പ്രഭാതഭേരിയും പതാക ഉയര്‍ത്തലും സംഘടിപ്പിച്ചു. കുമ്പള ഷേഡിക്കാവിലെ ഭാസ്‌കര കുമ്പളയുടെ സ്മൃതിമണ്ഡപത്തില്‍ ജില്ലാപ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് പതാക ഉയര്‍ത്തി. സി പി എം ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പുവും ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠനും ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിച്ചു.

അനുസ്മരണ യോഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സജിത റൈ അധ്യക്ഷയായി. കെ മണികണ്ഠന്‍, സി എ സുബൈര്‍, കെ സബീഷ്, പി രഘുദേവന്‍, കെ ആര്‍ ജയാനന്ദ, ഡി സുബ്ബണ്ണ ആള്‍വ എന്നിവര്‍ സംസാരിച്ചു. നസിറുദീന്‍ മലങ്കര സ്വാഗതം പറഞ്ഞു. മാവിനക്കട്ട ദേവിനഗര്‍ കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവുമുണ്ടായി. മാര്‍ച്ചിലും പ്രകടനത്തിലും നൂറുകണക്കിന് യുവജനങ്ങള്‍ അണിചേര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, CPM, Programme, Remembrance, Politics, RSS, Murder, Kumbala, Inauguration, P Jayarajan, Riyas Maulavi Murder.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia