കാസർകോട്ട് വോട് ചെയ്യാതിരിക്കാൻ പണം വിതരണം ചെയ്തുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്
Jun 13, 2021, 00:43 IST
കാസർകോട്: (www.kasargodvartha.com 13.06.2021) ഇക്കഴിഞ്ഞ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട് രേഖപ്പെടുത്താതിരിക്കാൻ ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപ വിതരണം ചെയ്തുവെന്ന സംഭവത്തിലും അന്വേഷണം.
ബി ജെ പി ശക്തികേന്ദ്രമായ മധൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിൽ കയറി വോടെടുപ്പിൻ്റെ തലേന്ന് രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ കോഴ നൽകിയതായി പരാതി ഉയർന്നിരുന്നു.
പ്രദേശത്തെ ചില യുവാക്കളെ കൈയിലെടുത്ത് മുസ്ലിം വിഭാഗത്തിൽ പെട്ട വീടുകൾ കയറിയിറങ്ങി വോട് ചെയ്യരുതെന്ന് നിർദേശിച്ച് പണം നൽകുകയായിരുന്നു. ഇത് സംബന്ധിച്ച് എൻഎ നെല്ലിക്കുന്ന് എം എൽ എ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് അന്വേഷണത്തിന് മുഖ്യ മന്ത്രി ഉത്തരവിട്ടു. മുസ്ലീം ലീഗ് മധൂർ പഞ്ചായത്ത് കമിറ്റിയും പരാതി നൽകിയിരുന്നു.

ബി ജെ പി ഭരിക്കുന്ന മധൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ 480 ഓളം മുസ്ലിം വോടർമാരുണ്ട്. ഇവരുടെ വോടുകൾ യുഡിഎഫിന് അനുകൂലമായി ലഭിക്കുമെന്ന ബിജെപി നേതാക്കളുടെ കണക്ക് കൂട്ടലിനെ തുടർന്ന് പ്രദേശത്തെ ചില യുവാക്കളെ കൈയിലെടുത്ത് രണ്ട് ലക്ഷം രൂപ നൽകി വീടുകളിൽ വിതരണം ചെയ്ത് വോട് ബഹിഷ്ക്കരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ബിജെപി നേതാക്കൾ നൽകിയ തുകയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ വീടുകളിൽ എത്തിച്ചു നൽകി. ബാക്കി ഒരു ലക്ഷം രൂപയുമായി മുങ്ങിയ യുവാവ് ഇപ്പോൾ പൊങ്ങിയിട്ടുണ്ട്. ഇയാളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. വാർഡിലെ യുഡിഎഫ് പ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചതിനാൽ ഭൂരിഭാഗം വോടർമാരും അവസാന നിമിഷത്തിൽ സമ്മതിദാനവകാശം വിനിയോഗിച്ചു.
വീട്ടിൽ പണം നൽകിയ സംഭവം ഒരു വീട്ടമ്മ ഗൾഫിലുള്ള ഭർത്താവിനെ അറിയിച്ചതോടെ ഇദ്ദേഹം എം എൽ എ യുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ പണം നൽകിയവരും വാങ്ങിയവരും നിയമ നടപടി ഭയന്ന് വെപ്രാളത്തിലാണ്. കെ സുരേന്ദ്രൻ്റെ അപരന് നാമനിർദേശ പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയ സംഭവത്തിൽ ക്രൈം ബ്രാഞ്ചന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് വോട് ചെയ്യാതിരിക്കാൻ വോടർമാർക്ക് പണം വിതരണം ചെയ്തുവെന്ന പരാതിയിലും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
Keywords: Kerala, News, Kasaragod, Top-Headlines, Vote, Election, BJP, Complaint, Niyamasabha-Election-2021, Investigation, Pinarayi-Vijayan, Political party, Politics, Order to investigate allegations of money given for not to vote.
< !- START disable copy paste -->