city-gold-ad-for-blogger

എൻ എ നെല്ലിക്കുന്നിനോട് എതിർപ്പ്; കോൺഗ്രസ് നേതാവ് കരുൺ താപ്പ യു ഡി എഫ് മണ്ഡലം കൺവീനർ സ്ഥാനം രാജിവെച്ചു

കാസർകോട്: (www.kasargodvartha.com 12.03.2021) എൻ എ നെല്ലിക്കുന്നിൻ്റെ എം എൽ എ എന്ന നിലയിലെ പ്രവർത്തനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് കരുൺ താപ്പ യു ഡി എഫ് മണ്ഡലം കൺവീനർ സ്ഥാനം രാജിവെച്ചു. കോൺഗ്രസ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ എം എൽ എ ഫൻഡ് അനുവദിക്കാത്തതിനെതിരെ യു ഡി എഫ് വേദികളിൽ പരാതി അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതാണ് രാജിക്ക് കാരണം.

എൻ എ നെല്ലിക്കുന്ന് തന്നെ കാസർകോട്ട് വീണ്ടും മുസ്ലിം ലീഗിൻ്റെ സ്ഥാനാർത്ഥിയായതോടെയാണ് രാജി പ്രഖ്യാപനം ഉണ്ടായത്. എം എൽ എ ഫൻഡ് ആവശ്യപ്പെട്ടിട്ടും നൽകാത്ത പശ്ചാത്തലത്തിൽ എൻ എ നെല്ലിക്കുനിന് വേണ്ടി എങ്ങനെ വോട് ചോദിച്ച് ഇറങ്ങുമെന്നാണ് കരുൺ താപ്പ ചോദിക്കുന്നത്.

എൻ എ നെല്ലിക്കുന്നിനോട് എതിർപ്പ്; കോൺഗ്രസ് നേതാവ് കരുൺ താപ്പ യു ഡി എഫ് മണ്ഡലം കൺവീനർ സ്ഥാനം രാജിവെച്ചു

ജയിക്കുന്നത് വരെ യു ഡി എഫ് സ്ഥാനാർത്ഥിയാകുകയും ജയിച്ചു കഴിഞ്ഞാൽ ലീഗിൻ്റെ എം എൽ എ ആയി മാറുകയുമാണ് എൻ എ നെല്ലിക്കുന്ന് ചെയ്തത്. എം എൽ എ ഫൻഡ് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടന പരിപാടിക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരെയോ മറ്റ് നേതാക്കളെയോ എം എൽ എയോ ലീഗ് നേതാക്കളോ വിളിക്കാറില്ല.

ഇത്തരം കാര്യങ്ങളിൽ പ്രതിഷേധം പ്രകടിപ്പിക്കുന്ന കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും എന്ത് മറുപടിയാണ് തനിക്ക് പറയാൻ കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു. കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലേക്കും വികസനത്തിന്ഫണ്ട് അനുവദിക്കണമെന്ന് പലതവണ എം എൽ എയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവഗണനയായിരുന്നു ഫലമെന്നും അദ്ദേഹം പറയുന്നു.

Keywords:  Kerala, News, Kasaragod, Top-Headlines, Politics, Political party, N.A.Nellikunnu, Niyamasabha-Election-2021, UDF, Opposition to NA Nellikunnu; Congress leader Karun Thapa resigns as UDF constituency convener.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia