city-gold-ad-for-blogger

നഗരസഭയുടെ ഔദ്യോഗിക വൃക്ഷം; നീലേശ്വരം മുരിങ്ങ ഹബ്ബാകുന്നു; 'മുറ്റത്ത് മൂന്നു മുരിങ്ങ' പദ്ധതിയുമായി ബജറ്റ് പ്രഖ്യാപനം; ജനാധിപത്യം അട്ടിമറിച്ചെന്ന് പ്രതിപക്ഷം; നാടകീയ രംഗങ്ങൾ

Dramatic Scenes During Nileshwaram Budget Presentation
Photo: Arranged

● ജനാധിപത്യം അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
● ബജറ്റ് അവതരണവേളയിൽ ശക്തമായ പ്രതിഷേധം.
● വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യയാണ് ബജറ്റ് അവതരിപ്പിച്ചത്.
● കുടിവെള്ളത്തിനും അടിസ്ഥാന വികസനത്തിനും ഊന്നൽ നൽകി.
● ജനാധിപത്യ മര്യാദ പാലിക്കാത്തത് കൊണ്ടാണ് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഇ. ഷജീർ.

നീലേശ്വരം: (KasargodVartha) ഹരിത സമൃദ്ധിയും ജനങ്ങളുടെ ആരോഗ്യ സുരക്ഷയും മുൻനിർത്തി മുരിങ്ങയെ ഔദ്യോഗിക വൃക്ഷമായി പ്രഖ്യാപിച്ച് നീലേശ്വരം നഗരസഭയുടെ 2026–27 വാർഷിക ബജറ്റ്. കുടിവെള്ളത്തിനും അടിസ്ഥാന വികസനത്തിനും ഊന്നൽ നൽകി തയ്യാറാക്കിയ ബജറ്റ് അവതരണത്തിനിടെ, ചർച്ചയ്ക്ക് അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യയാണ് ബജറ്റ് അവതരിപ്പിച്ചത്.

Dramatic Scenes During Nileshwaram Budget Presentation

നീലേശ്വരം ഇനി മുരിങ്ങ ഹബ്ബ്

മുരിങ്ങയെ ഔദ്യോഗിക വൃക്ഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഓരോ വീടുകളിലും മൂന്ന് മുരിങ്ങത്തൈകൾ വീതം നട്ടുപിടിപ്പിക്കുന്ന 'മുറ്റത്ത് മൂന്നു മുരിങ്ങ' പദ്ധതിക്ക് നഗരസഭ തുടക്കം കുറിക്കും. പിലിക്കോട്, പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെ മുരിങ്ങയെ ആധാരമാക്കി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പ്രാദേശിക വിപണി മുതൽ ആഗോള വിപണി വരെ എത്തിക്കുന്ന സമഗ്ര ചെറുകിട വ്യവസായ ശൃംഖല രൂപീകരിക്കാനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ നീലേശ്വരത്തെ ഒരു മുരിങ്ങ ഹബ്ബ് ആക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിക്കായി 2026 ഫെബ്രുവരി 25 ബുധനാഴ്‌ച അവതരിപ്പിച്ച ബജറ്റിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കുടിവെള്ള പദ്ധതികൾക്ക് മുൻഗണന

വർഷാരംഭ മുന്നിരിപ്പ് തുകയായി 6,63,67,029 രൂപയും, ഈ വർഷം വരവായി 65,37,86,236 രൂപയും ഉൾപ്പെടെ ആകെ 72,01,53,265 രൂപ വരവും, 70,18,17,131 രൂപ ചെലവും, 1,83,36,134 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. പാലായി ഷട്ടർ കം ബ്രിഡ്ജ് കുടിവെള്ള പദ്ധതിക്ക് 15 കോടി രൂപയും, കൊയാമ്പുറം കാണിച്ചിറ–എയ്യമ്മട കുടിവെള്ള പദ്ധതിക്ക് ഒരു കോടി രൂപയും വകയിരുത്തി. സുവർണ്ണവല്ലി–പാണ്ടിക്കോട്ട് കുടിവെള്ള പദ്ധതി പൂർത്തീകരണത്തിന് 50 ലക്ഷം രൂപയും, ചാത്തമത്ത്, നാഗച്ചേരി കുളങ്ങൾ സംരക്ഷിക്കുന്നതിന് 40 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്.

വിവിധ വികസന പദ്ധതികൾ

നീലേശ്വരത്ത് ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തി. താലൂക്ക് ആശുപത്രിയുടെ ചുറ്റുമതിൽ നിർമ്മാണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി 50 ലക്ഷം രൂപയും, ടൂറിസം പദ്ധതികൾക്ക് ഒരു കോടി രൂപയും, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് 50 ലക്ഷം രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിറപ്പുറത്ത് വനിതാ വിപണി കേന്ദ്രത്തിന് 30 ലക്ഷം രൂപയും, പി.എം.എ.വൈ ഭവന നിർമ്മാണം പൂർത്തീകരിക്കുന്നതിന് ഒരു കോടി 25 ലക്ഷം രൂപയും വകയിരുത്തി.

പ്രതിഷേധവുമായി യു ഡി എഫ്

ബജറ്റ് അവതരണത്തിന് ശേഷം ചർച്ചയ്ക്ക് അവസരം ചോദിച്ചിട്ടും നൽകാത്തതിനെ തുടർന്ന് യു.ഡി.എഫ് കൗൺസിലർമാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ജനാധിപത്യ മര്യാദ പാലിക്കാത്തത് കൊണ്ടാണ് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഇ. ഷജീർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Dramatic Scenes During Nileshwaram Budget Presentation

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. പുതിയ അപ്‌ഡേറ്റുകൾ ഉടൻ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Nileshwaram Municipality presented its 2026-27 budget, declaring Moringa as the official tree and allocating funds for various development projects, while UDF councilors staged a walkout protesting the denial of discussion time.

#NileshwaramMunicipality #KeralaBudget #KasaragodNews #MoringaHub #UDFProtest #KeralaLocalNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia