city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

V D Satheesan | സ്വപ്നയുടെ വെളിപ്പെടുത്തലിൽ നടപടി വൈകുന്നതിൽ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ്; 'സരിതയ്ക്കുണ്ടായ വിശ്വാസ്യത എന്തുകൊണ്ടാണ് സ്വപ്നയ്ക്കില്ല?'; എൽദോസ് കുന്നപ്പള്ളി ജാഗ്രത പാലിക്കണമായിരുന്നെന്നും വിഡി സതീശൻ

കാസർകോട്: (www.kasargodvartha.com) സ്വപ്നയുടെ വെളിപ്പെടുത്തലിൽ നടപടി വൈകുന്നതിൽ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ ആരോപണം. സരിതയ്ക്കുണ്ടായ വിശ്വാസ്യത എന്തുകൊണ്ടാണ് സ്വപ്നയ്ക്കില്ലാതായതെന്ന് സതീശൻ ചോദിച്ചു. കാസർകോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                
V D Satheesan | സ്വപ്നയുടെ വെളിപ്പെടുത്തലിൽ നടപടി വൈകുന്നതിൽ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ്; 'സരിതയ്ക്കുണ്ടായ വിശ്വാസ്യത എന്തുകൊണ്ടാണ് സ്വപ്നയ്ക്കില്ല?'; എൽദോസ് കുന്നപ്പള്ളി ജാഗ്രത പാലിക്കണമായിരുന്നെന്നും വിഡി സതീശൻ
        
എൽദോസ് കുന്നപ്പള്ളി ജാഗ്രത പാലിക്കണമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസിനും യുഡിഎഫിനും ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. എല്‍ദോസിന്‍റെ കാര്യത്തില്‍ പാര്‍ടി വിശദീകരണം തേടി. മുന്‍കൂര്‍ ജാമ്യം കിട്ടിയിട്ടും ജാഗ്രതക്കുറവ് വിലയിരുത്തി നടപടി എടുത്തു. നിയമപരമായ നടപടിക്രമങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് എല്ലായിടത്തും പൊലീസ് അതിക്രമമാണ് നടക്കുന്നതെന്ന് വിഡി ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിമാരെ നിയന്ത്രിക്കുന്നത് വരെ സിപിഎമാണ്. കേരളം തെക്ക് വടക്ക് ഗുണ്ടാ കോറിഡോറായി മാറി. ഗുണ്ടാ - ലഹരിമരുന്ന് ആക്രമണങ്ങളാണ് കേരത്തിൽ നടക്കുന്നത്.ഉന്നത വിദ്യാഭ്യാസ മേഖല കുഴപ്പത്തിലാക്കിയതിൽ മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നും നിയമം ലംഘിച്ച് പദവിയിലെത്തിയ വിസി മാർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  Opposition leader VD Satheesan slams Govt, Kerala,Kasaragod,news,Top-Headlines,Government,CPM,Politics,Police,Education, Congress, Social media.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia