city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി, ആര്‍എസ്എസ് നേതാക്കളുമായുള്ള ചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി ആട്ടിയോടിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: (www.kasargodvartha.com 31.07.2017) ബിജെപി, ആര്‍എസ്എസ് നേതാക്കളുമായുള്ള ചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി ശകാരിച്ച് ആട്ടിയോടിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ നിന്നും പിണറായി വിജയന്‍ മാധ്യമങ്ങളെ പുറത്താക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം അണികളെ കൊല്ലാന്‍ വിട്ടിട്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത് അപഹാസ്യമാണെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ബോംബുണ്ടാക്കുന്നവര്‍ക്ക് ഉപവാസത്തിന്റെ മഹത്വം അറിയില്ല. സിപിഎം, ആര്‍എസ്എസ്, ബിജെപി എന്നീ പാര്‍ട്ടികളെയായിരുന്നു മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്.

ബിജെപി, ആര്‍എസ്എസ് നേതാക്കളുമായുള്ള ചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ മുഖ്യമന്ത്രി ആട്ടിയോടിച്ചത് രഹസ്യ അജണ്ടയുടെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മുഖ്യന്‍ മറുപടി നല്‍കിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ സ്ഥലം കയ്യടക്കിയതിനാലാണ് മുഖ്യമന്ത്രി ഇറങ്ങി പോകാന്‍ നിര്‍ദേശിച്ചതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയും രംഗത്തെത്തി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോള്‍ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നതെന്നും അതു കൊണ്ടാണ് അവരോട് പുറത്തു പോകാന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതല്ലാത്ത ഒരര്‍ത്ഥവും അതിനില്ല. യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Ramesh-Chennithala, Pinarayi-Vijayan, CPM, BJP, RSS, Kodiyeri Balakrishnan, Opposition leader against CM on media issue.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia