city-gold-ad-for-blogger

നഗരസഭാ ചെയര്‍മാനെതിരെ പടയൊരുക്കം; അവിശ്വാസത്തിനും നീക്കം

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.07.2017) കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശനെതിരെ എല്‍ ഡി എഫിലും യു ഡി എഫിലും പടയൊരുക്കം. ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യു ഡി എഫില്‍ തകൃതിയായ നീക്കവും തുടങ്ങി. കാഞ്ഞങ്ങാട് നഗരസഭ ഭരണസമിതിക്ക് സിപിഎമ്മിന്റെ ഇരുപതും ഐഎന്‍എല്ലിന്റെ രണ്ടും സ്വതന്ത്രനായ മഹമൂദ് മുറിയനാവിയും ഉള്‍പ്പെടെ ഇരുപത്തിമൂന്ന് അംഗങ്ങളുടെ പിന്തുണയാണുള്ളത്. മറുപക്ഷത്ത് പ്രധാന പ്രതിപക്ഷമായ യുഡിഎഫില്‍ കോണ്‍ഗ്രസിന്റെ മൂന്നും ലീഗിന്റെ പത്തും അംഗങ്ങളും ബിജെപിക്ക് അഞ്ചും രണ്ട് സ്വതന്ത്രന്മാരുമാണുള്ളത്.

നഗരസഭാ ചെയര്‍മാനെതിരെ പടയൊരുക്കം; അവിശ്വാസത്തിനും നീക്കം


മൂന്ന് അംഗങ്ങളുടെ ഭൂരിപക്ഷമാണ് ഇപ്പോള്‍ ഭരണപക്ഷത്തുള്ളത്. മൂന്ന് സ്വതന്ത്രന്മാരെയും രണ്ട് ഐഎന്‍എല്ലുകാരെയും ചേര്‍ത്ത് സ്വതന്ത്ര കൂട്ടുകെട്ടുണ്ടാക്കി ഭരണം അട്ടിമറിച്ച് നിലവിലുള്ള വൈസ് ചെയര്‍പേഴ്‌സണെയോ സ്വതന്ത്രരില്‍ ഒരാളെയോ ചെയര്‍മാനാക്കാനുള്ള ആലോചന ഒരു ഭാഗത്ത് നടക്കുമ്പോള്‍ നഗരസഭാ ചെയര്‍മാനെതിരെ സ്വന്തം പാര്‍ട്ടിയിലും ചില കരുനീക്കങ്ങള്‍ ശക്തമായിട്ടുണ്ട്.

ചെയര്‍മാനും ചില സ്വതന്ത്ര കൗണ്‍സിലര്‍ക്കുമെതിരെ സിപിഎം പ്രതിനിധിയായ വനിതാ സ്ഥിരം സമിതി ചെയര്‍മാന്‍ പാര്‍ട്ടി യോഗത്തില്‍  രോഷം കൊണ്ടതായാണ് വിവരം. ചെയര്‍മാനെതിരെ കാഞ്ഞങ്ങാട്ടെ പാര്‍ട്ടി നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചുവെന്നും സൂചനയുണ്ട്.
നഗരസഭാ ഭരണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ പാര്‍ട്ടികള്‍ക്ക് ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളുടെ അനുമതിയും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ മറ്റു കക്ഷികള്‍ പിന്തുണക്കുക എന്ന നയമായിരിക്കും കൈക്കൊള്ളുക. നിലവില്‍ ഭരണസമിതിയുടെ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഇടതുഭരണത്തോടും ചെയര്‍മാനോടും ഏറെ മമത പുലര്‍ത്തിയിരുന്നു.

എന്നാല്‍ കുറച്ചു നാളുകളായി ബിജെപി കേന്ദ്രങ്ങളില്‍ ചെയര്‍മാനെതിരെയുള്ള നിലപാട് കടുപ്പിച്ചിട്ടുമുണ്ട്. പുതിയ സ്വതന്ത്ര കൂട്ടുകെട്ട് രൂപപ്പെട്ടാല്‍ ബിജെപി ഒപ്പം നില്‍ക്കുമെന്നാണ് വിവരം. ഇതേ സമയം നഗരസഭാ ഭരണം സുതാര്യമാകുകയും ജനസേവന പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ കൊടുക്കുകയും ചെയ്തത് എതിരാളികളെ രോഷം കൊള്ളിച്ചുവെന്നാണ് ചെയര്‍മാന്‍ വി വി രമേശനുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നത്.

ഒരു മാസത്തിനുള്ളില്‍ നഗരസഭയെ ഹൈടെക് ആക്കാനും എല്ലാ സംവിധാനങ്ങളും ഓണ്‍ലൈന്‍ ആക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചുവരുന്നതിനിടെയുള്ള നീക്കം അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം അട്ടിമറിക്കാനാണെന്നും ഇവര്‍ പറയുന്നു.
ചെയര്‍മാനും സ്വതന്ത്ര കൗണ്‍സിലര്‍മാരും നടത്തുന്ന ഭരണത്തിനെതിരെ സിപിഎമ്മിലെ മറ്റു ചില കൗണ്‍സിലര്‍മാര്‍ക്കും ശക്തമായ വിയോജിപ്പുണ്ട്.

ഇവരും ചെയര്‍മാനെതിരെ പാര്‍ട്ടി യോഗങ്ങളില്‍ നിലപാടെടുക്കുന്നുണ്ട്. കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ നേതൃത്വവും ചെയര്‍മാനെതിരെയുള്ള പാര്‍ട്ടി നീക്കത്തില്‍ പങ്കാളികളാകുന്നുണ്ട്.

Keywords:  Kerala, Kanhangad, news, Kanhangad-Municipality, LDF, UDF, BJP, INL, IUML, Politics, Political party, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia