city-gold-ad-for-blogger
Aster MIMS 10/10/2023

INL | ഐഎൻഎൽ എൽഡിഎഫ് മുന്നണി വിടണമെന്ന് കാസർകോട് ജില്ലാ കമിറ്റി യോഗത്തിൽ ഒറ്റക്കെട്ടായ അഭിപ്രായം; ഘടകകക്ഷി എന്ന നിലയിൽ യാതൊരു പരിഗണനയും നൽകുന്നില്ലെന്നും ആക്ഷേപം

INL Meeting

തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം സിപിഎമിന്റെ ധാർഷ്ട്യം. വഹാബ് പക്ഷത്തെ മുന്നിൽ നിർത്തി ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നുവെന്നും വിമർശനം 

കാഞ്ഞങ്ങാട്: (KasargodVartha) വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഐഎൻഎൽ എൽഡിഎഫ് മുന്നണി വിടണമെന്ന് കാഞ്ഞങ്ങാട്ട് ചേർന്ന ഐഎൻഎൽ ജില്ലാ കമിറ്റി യോഗത്തിൽ പൊതുവികാരം. ഘടകകക്ഷി എന്ന നിലയിൽ യാതൊരു പരിഗണനയും ഐഎൻഎലിന് നൽകുന്നില്ലെന്നും ഇങ്ങനെ നാണം കെട്ട് മുന്നണിയിൽ തുടരേണ്ട ആവശ്യമില്ലെന്നും അസ്ഥിത്വം നിലനിർത്താൻ ഒറ്റയ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാമെന്നുമാണ് ആവശ്യം ശക്തമായത്.

ഐഎൻഎൽ ജില്ലാ കമിറ്റി അംഗങ്ങൾ, മുൻസിപൽ - പഞ്ചായത് പ്രസിഡന്റ്, സെക്രടറിമാർ, പോഷക സംഘടനയുടെ പ്രസിഡന്റ്, സെക്രടറിമാർ എന്നിവർ ഉൾക്കൊള്ളുന്ന ജില്ലാ കമിറ്റി യോഗമാണ് ഈ തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് എൽഡിഎഫ് നേതൃത്വത്തിനും സർകാരിനുമെതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്.

INL Meeting

ഏറ്റവും ചെറിയ കക്ഷികൾക്ക് പോലും ഘടകക്ഷി എന്ന നിലയിലുള്ള പരിഗണന നൽകുമ്പോൾ ഐഎൻഎലിനെ മാത്രം, വഹാബ് അടക്കമുള്ള ചിലർ മറ്റൊരു സംഘടന രുപീകരിച്ചതിന്റെ പേരിൽ മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. കാസർകോട് ഒഴികെ മറ്റ് പല ജില്ലകളിലൊന്നും ഐഎൻഎലിനെ എൽഡിഎഫ് യോഗത്തിൽ വിളിക്കുന്നില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഐഎൻഎലിനെയും വഹാബ് പക്ഷത്തേയും തരം പോലെ ഉപയോഗിക്കുന്നുവെന്നും വിമർശനം ഉയർന്നു.

അഹ്‌മദ്‌ ദേവർകോവിൽ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ എൽഡിഎഫ് യോഗത്തിൽ വിളിച്ചിരുന്നു. എന്നാൽ രണ്ടര വർഷത്തിന് ശേഷം അദ്ദേഹം സ്ഥാനം ഒഴിഞ്ഞുചേർന്ന രണ്ട് എൽഡിഎഫ് യോഗത്തിലും വിളിച്ചില്ല. അക്ഷിലേൻഡ്യ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ സിപിഎം ജെനറൽ സെക്രടറി സീതാറാം യെച്യൂരിയെ കാര്യം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, മൂന്നാമത് ചേർന്ന എൽഡിഎഫ് യോഗത്തിലേക്ക് അഹ്‌മദ്‌ ദേവർകോവിലിനെ വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സെക്രടറി ഖാസിം ഇരിക്കൂറിനെ ഇപ്പോഴും മാറ്റിനിർത്തുകയാണ് ചെയ്യുന്നത്.

അഹ്‌മദ്‌ ദേവർകോവിലിനെ എൽഡിഎഫ് യോഗത്തിൽ വിളിച്ചതിനെതിരെ പരാതി ഉന്നയിച്ച വഹാബ് പക്ഷത്തോട് അദ്ദേഹത്തെ എംഎൽഎ എന്ന നിലയിലാണ് വിളിക്കുന്നത് എന്ന മുടന്തൻ ന്യായമാണ് എൽഡിഎഫ് നേതാക്കൾ നൽകിയത്. കീഴ്വഴക്കം അനുസരിച്ച് എല്ലാ ഘടകക്ഷികളുടെയും പ്രസിഡന്റിനെയും സെക്രടറിയേയും എൽഡിഎഫ് യോഗത്തിലേക്ക് ക്ഷണിക്കേണ്ടതുണ്ട്. എന്നാൽ ഐഎൻഎലിനോട് മാത്രമാണ് അയിത്തം കൽപിക്കുന്നത്. അഹ്‌മദ്‌ ദേവർകോവിലിനൊപ്പം മന്ത്രിസ്ഥാനം ഒഴിഞ്ഞ ആന്റണി രാജുവിന് കാബിനറ്റ് പദവി നൽകാൻ എൽഡിഎഫ് തയ്യാറായപ്പോൾ അഹ്‌മദ്‌ ദേവർകോവിലിനെ മാറ്റിനിർത്തുകയാണ് ചെയ്തത്.

opinion in kasaragod district committee meeting that inl

ഇത്തരത്തിലുള്ള അവഗണന സഹിച്ച് ഇനിയും എൽഡിഎഫിൽ കടിച്ചുതൂങ്ങേണ്ടെന്നാണ് പൊതുവികാരം. ഇതുകൂടാതെ ഐഎൻഎലിന് ബോർഡ്, കോർപറേഷനുകളിൽ എട്ട് ഡയറ്കടർ, ഒരു ചെയർമാൻ സ്ഥാനവും നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഖാസിം ഇരിക്കൂറിനെ മാരിടൈം ബോർഡിലും അസീസ് കടപ്പുറത്തെ കർഷക ക്ഷേമ നിധി ബോർഡിലും ഡയറ്കടറാക്കുക മാത്രമാണ് ചെയ്തത്. ഐഎൻഎലിന്റെ വിമത വിഭാഗത്തിലെ വിരലിലെണ്ണാവുന്നവർ കാസർകോട്ട് സുലൈമാൻ സേട്ട് അനുസ്മരണ പരിപാടി സംഘടിപ്പിച്ചപ്പോൾ എൽഡിഎഫ് കൺവീനറായ കെ പി സതീഷ് ചന്ദ്രനോട് ആ പരിപാടിയിൽ പങ്കെടുക്കരുതെന്ന് ഐഎൻഎൽ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും എൽഡിഎഫ് സംസ്ഥാന കൺവീനർ ഇ പി ജയരാജന്റെ പ്രത്യേക നിർദേശ പ്രകാരം ഒടുവിൽ കെ പി സതീഷ് ചന്ദ്രൻ പങ്കെടുത്തതായും  യോഗത്തിൽ കടുത്ത വിമർശം ഉയർന്നു.

INL Meeting

മുസ്ലിം ലീഗിലേക്ക് വരാൻ വലിയ രീതിയിലുള്ള ഓഫറുകളും പ്രലോഭനങ്ങളും ഉണ്ടായിട്ട് പോലും ഐഎൻഎലിൽ അടിയുറച്ച് നിൽക്കുന്ന തങ്ങളെ എൽഡിഎഫ് ഒരു വിലപോലും കൽപിക്കുന്നില്ലെന്ന് പാർടി  നേതാക്കൾ തന്നെ യോഗത്തിൽ തുറന്നടിച്ചു. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ കനത്ത പരാജയത്തിന് കാരണം സിപിഎം നേതൃത്വത്തിന്റെ ധാർഷ്ട്യവും രണ്ടാം പിണറായി ഗവണ്മെന്റിന്റെ ഭരണ പരാജയവുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സർകാരിന്റെ മികച്ച പ്രവർത്തനങ്ങൾ കൊണ്ടാണ് വീണ്ടും അധികാരത്തിൽ ഏതാണ് കഴിഞ്ഞത്. എന്നാൽ മികച്ച പ്രതിച്ഛായയുള്ള എല്ലാവരെയും മാറ്റി നിർത്തി പിണറായി വിജയൻ മാത്രം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്ന് സർകാർ രൂപീകരിച്ച് തെറ്റായ നടപടികൾക്കെല്ലാം കൂട്ടുനിൽക്കുകയായിരുന്നു. 

1000 രൂപയുണ്ടായിരുന്ന കെട്ടിട നികുതി 30,000 രൂപ വരെ വർധിപ്പിച്ച സാഹചര്യമുണ്ട്. സിവിൽ സപ്ലൈസിൽ സാധനങ്ങൾ ഇല്ലാത്തതും പെൻഷൻ കുടിശിക വരുത്തിയതും വൈദ്യുതി നിരക്ക് വർധിച്ചതും അടക്കമുള്ള ജനദ്രോഹ നടപടികളാണ് രണ്ടാം പിണറായി സർകാർ സ്വീകരിച്ചത്. നവകേരള സദസിലൂടെ ലഭിച്ച പരാതികളിൽ വെറും 25 ശതമാനം പരാതികൾക്ക് മാത്രമാണ് തീർപ്പുണ്ടാക്കാൻ കഴിഞ്ഞത്. സാധാരണക്കാരെ മറന്ന് പൗരപ്രമുഖരേയും വ്യവസായികളെയും അത്താഴത്തിന് ക്ഷണിച്ച നടത്തിയ നവകേരള സദസ് ഉദ്ദേശ ലക്ഷ്യത്തിന് പകരം തിരിച്ചടിയാണ് ഉണ്ടാക്കിയത്. മുന്നണി മര്യാദ പാലിക്കുകയും ജനദ്രോഹ നടപടികൾ പിൻവലിക്കുകയും ചെയ്യാത്ത പക്ഷം എൽഡിഎഫ് വിട്ട് സ്വതന്ത്രമായി നിൽക്കാൻ തയ്യാറാകണമെന്നാണ് യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. 

INL Meeting

സംസ്ഥാന പ്രതിനിധിയായി സംസ്ഥാന ട്രഷറർ ബി ഹംസ ഹാജി യോഗത്തിൽ സംബന്ധിച്ചു. ഐഎൻഎൽ ദേശീയ വൈസ് പ്രസിഡന്റ് കെ എസ് ഫഖ്‌റുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രടറി എംഎ ലത്വീഫ്, കമിറ്റി അംഗം എം ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഐഎൻഎൽ ജില്ലാ സെക്രടറി അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു. ഐഎൻഎൽ യോഗത്തിലുണ്ടായ അഭിപ്രായങ്ങൾ അറിയിച്ചുകൊണ്ട് എൽഡിഎഫ് ജില്ലാ കമിറ്റിക്ക് കത്ത് നൽകാൻ തീരുമാനിച്ചതായി പാർടി കേന്ദ്രങ്ങൾ വെളിപ്പെടുത്തി.

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL