Oommen Chandy | പ്രഭാകരൻ കമീഷൻ റിപോർട് മുതൽ മെഡികൽ കോളജ് വരെ; ഉമ്മൻ ചാണ്ടി കാസർകോടിൻറെ വികസന ശിൽപി
Jul 18, 2023, 11:38 IST
കാസർകോട്: (www.kasargodvartha.com) ജില്ലയുടെ വികസന ശിൽപിയാണ് ചൊവ്വാഴ്ച അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജില്ലയുടെ വികസനത്തിന് ഒട്ടേറെ പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ താത്പര്യ പ്രകാരം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. മുൻ കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല കാസർകോട് ജില്ലയുടെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാൻ മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെ ആറ് ദിവസം യാത്ര നടത്തി ജനങ്ങളിൽ നിന്നും ശേഖരിച്ച നിവേദനങ്ങൾ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് കൈമാറിയിരുന്നു.
ഇതേകുറിച്ച് ജില്ലയുടെ വികസന സാധ്യതകൾ പഠിക്കാൻ മുൻ ചീഫ് സെക്രടറിയായിരുന്ന പ്രഭാകരന്റെ നേതൃത്വത്തിൽ കമീഷനെ നിയമിക്കുകയും അദ്ദേഹം ജില്ലയിൽ ഉടനീളം എത്തി വിദഗ്ധരുമായി ആശയ വിനിമയം നടത്തി തയ്യാറാക്കിയ റിപോർട് സംസ്ഥാന സർകാർ അംഗീകരിക്കുകയും മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട 430 പദ്ധതികൾ തയ്യാറാക്കി കാസർകോട് പാകേജിന് രൂപം നൽകുകയും ചെയ്തു. 11,123 കോടി രൂപയാണ് പാകേജിന് വേണ്ടി പ്രഖ്യാപിച്ചത്. ഇതിൽ ഉമ്മൻ ചാണ്ടി സർകാർ 4300 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയത്. കാസർകോട് പാകേജ് നടപ്പിലാക്കുന്നതിനായി ജില്ലയിൽ സ്പെഷ്യൽ ഓഫീസറെയും നിയമിച്ചിരുന്നു.
വൻകിട പദ്ധതിയായ ചീമേനി താപവൈദ്യുതി പദ്ധതി പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് പ്രഖ്യാപിച്ച പദ്ധതിയിൽ 5500 കോടിയുടെ കുറവുണ്ടായത്. ഓവുചാൽ മുതൽ മെഡികൽ കോളജ് വരെ ഉൾപെട്ടതാണ് കാസർകോട് പാകേജ്. ജില്ലയുടെ ആരോഗ്യ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായാണ് ബദിയഡുക്ക ഉക്കിനടുക്കയിൽ ഗവ. മെഡികൽ കോളജ് കൊണ്ടുവന്നത്. അഡ്മിനിസ്ട്രേഷൻ ബ്ലോകിന്റെ അടക്കം നിർമാണം പൂർത്തിയാക്കിയാണ് ഉമ്മൻ ചാണ്ടി സർകാരിന്റെ കാലാവധി അവസാനിച്ചത്. 2013 നവംബര്‍ 30ന് ഉമ്മന്‍ചാണ്ടി തറക്കലിട്ട കാസർകോട് മെഡികൽ കോളജിൽ 10 വർഷം പിന്നിട്ടിട്ടും പ്രതിഷേധങ്ങളെ തുടർന്ന് പേരിന് ഒ പി തുടങ്ങാൻ കഴിഞ്ഞതല്ലാതെ മറ്റ് ചികിത്സകളൊന്നും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. 6000 ലധികം എൻഡോസൾഫാൻ രോഗികളുള്ള കാസർകോട്ട് യുദ്ധകാലാടിസ്ഥാനത്തിൽ മെഡികൽ കോളജ് പൂർത്തിയാക്കുന്നതിന് പകരം ഒച്ചിഴയും പോലെയാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്.
തീരദേശ ജനതയുടെ യാത്രാ പ്രശ്നങ്ങൾക്ക് അറുതിവരുത്താൻ 134 കോടി രൂപ ചിലവിട്ട് കാസർകോട് കെ എസ് ടി പി റോഡ് പ്രവൃത്തി തുടങ്ങിയതും ഉമ്മൻ ചാണ്ടി സർകാരിന്റെ കാലത്താണ്. ഇതിന്റെ ഉദ്ഘാടനം നടത്തിയത് പിന്നീട് അധികാരത്തിൽ വന്ന പിണറായി സർകാരാണ്. ജില്ലയിൽ ഒട്ടേറെ പാലങ്ങളും റോഡുകളും കാസർകോട് പാകേജിൽ ഉൾപെടുത്തിയാണ് നിർമിച്ചത്. ജില്ലയുടെ സമഗ്ര വികസനത്തിന് സാധ്യമാകുന്ന രീതിയിൽ കാസർകോട് ജില്ലയ്ക്ക് വെള്ളരിക്കുണ്ടിലും മഞ്ചേശ്വരത്തും രണ്ട് താലൂകുകൾ അനുവദിച്ചതും ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചതും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ്.
മലയോര ജനതയുടെ ഏറെനാളത്തെ ആവശ്യമായിരുന്നു വെള്ളരിക്കുണ്ട് ആസ്ഥാനമായി താലൂക് വേണമെന്നത്. അതുപോലെ തന്നെ ജില്ലയുടെ വടക്കൻ മേഖലയിലെ ജനങ്ങളുടെ അഭിലാഷം കണക്കിലെടുത്താണ് മഞ്ചേശ്വരം താലൂക് യാഥാർഥ്യമാക്കിയത്. കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷൻ യാഥാർഥ്യമായതും ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു. മലയോര ഹൈവേ എന്ന ആശയവും ഉമ്മൻ ചാണ്ടിയുടേതായിരുന്നു. ജില്ലയിലെ എൻഡോസൾഫാൻ രോഗികൾക്ക് ആദ്യ രണ്ട് ഗഡു സാമ്പത്തിക സഹായം നൽകിയതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. എൻഡോസൾഫാൻ രോഗികളായ കുട്ടികളുടെ പഠനത്തിനായി ആറ് ബഡ്‌സ് സ്‌കൂൾ ആരംഭിച്ചതും മുളിയാറിൽ 25 ഏകർ സ്ഥലത്ത് മോഡൽ വിലേജ് പുനരധിവാസ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചതും ഉമ്മൻ ചാണ്ടി സർകാരായിരുന്നു.
എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപെടാത്ത രോഗികൾക്ക് ബിപിഎൽ കാർഡ് അനുവദിച്ചതും ഇവർക്ക് സൗജന്യ ചികിത്സ ഏർപെടുത്തിയതും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയായിരുന്നു. അന്ന് ഉമ്മൻചാണ്ടി സർകാർ നടപ്പിലാക്കിയ കാര്യങ്ങളൊക്കെ ഇപ്പോൾ നിർത്തലാക്കിയെന്നാണ് ഇനിയും ലിസ്റ്റിൽ ഉൾപെടാത്ത രോഗികൾ പറയുന്നത്. ജനസമ്പർക്ക പരിപാടിയിലൂടെ നൂറു കണക്കിന് രോഗികൾക്ക് ചികിത്സാ സഹായവും പാവപെട്ട നിവധി പേർക്ക് ബിപിഎൽ കാർഡും നൽകിയിട്ടുണ്ട്. പരിഹരിക്കാൻ കഴിയാതിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനും സാധിച്ചിരുന്നു. സർകാരിന്റെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്നിരുന്ന പല അപേക്ഷകളുടെയും കെട്ടഴിക്കാൻ ജനസമ്പർക്ക പരിപാടിയിലൂടെ സാധിച്ചിരുന്നു. വൈദ്യുതി, കുടിവെള്ളം, പട്ടയം, വീട് തുടങ്ങി നിരവധി അപേക്ഷകളാണ് അദ്ദേഹം ഒരു പകലും രാത്രിയും വരെ നീണ്ടുനിന്ന പരിപാടിയിലൂടെ തീർപ്പാക്കിയത്. കാസർകോട് ജില്ലയെ എന്നും വാത്സല്യത്തോടെയും കരുതലോടെയുമാണ് ഉമ്മൻ ചാണ്ടി നോക്കിക്കണ്ടത്.
Keywords: News, Kasaragod, Kerala, Politics, Oommen Chandy, Medical College, Prabhakaran Commission, Oommen Chandy Development Architect of Kasaragod district.
< !- START disable copy paste -->