ഓഖി ദുരിത ബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണം; പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം, നേതൃത്വത്തിന് പറയാനുള്ളത് ഇതാണ്
Dec 30, 2017, 21:47 IST
കാസര്‍കോട്: (www.kasargodvartha.com 30.12.2017) ഓഖി ദുരിത ബാധിതരെ സഹായിക്കാനുള്ള ഫണ്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ കാണാതായി എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും കണക്കുകളെല്ലാം കൃത്യമാണെന്നും സിപിഎം നേതാക്കള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഓഖി ദുരിതബാധിതര്‍ക്കായി സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി പിരിച്ചെടുത്ത ഒമ്പതര ലക്ഷം രൂപയില്‍ ഒന്നര ലക്ഷം രൂപ കാണാനില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ ഇൗ പ്രചരണം വാസ്തവിരുദ്ധമാണെന്നും ആദ്യം കൊടുത്ത കണക്കനുസരിച്ചാണ് ഇത്തരത്തിലുള്ള അവ്യക്തതകള്‍ക്ക് കാരണമായതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഓഖി ഫണ്ടുമായി ബന്ധപ്പെട്ട് ശേഖരിച്ച തുക പ്രാദേശിക ഘടകങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഡിസംബര്‍ 27 വരെയുള്ള കണക്ക് പ്രകാരമുള്ള തുകയാണ് എട്ടു ലക്ഷം രൂപ. ഈ തുകയാണ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ചത്.
അതിനുശേഷം അയച്ച തുക കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ 29ന് ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ 9,58,312 രൂപ മൊത്തം ലഭിച്ചതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന കമ്മിറ്റി നേരത്തെ പ്രസിദ്ധീകരിച്ച തുകയുടെ കണക്കുകളും ജില്ലാ കമ്മിറ്റി ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കണക്കും എടുത്താണ് സിപിഎമ്മിനെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിയതെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലയില്‍ നിന്നും പിരിച്ച മുഴുവന്‍ തുകയും സംസ്ഥാന കമ്മിറ്റിക്ക് ഏല്‍പിച്ചതായും നേതാക്കള്‍ വ്യക്തമാക്കി.
Related News:
ഓഖി; സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി പിരിച്ചെടുത്ത ഒമ്പതര ലക്ഷം രൂപയില്‍ ഒന്നര ലക്ഷം രൂപ കാണാനില്ല, ഉത്തരമില്ലാതെ നേതൃത്വം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Top-Headlines, Politics, Political party, Okhi Fund Controversy; CPM Statement
< !- START disable copy paste -->