city-gold-ad-for-blogger

പഞ്ചായത്ത് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ കൂട്ടമായി അവധിയെടുത്ത് മുങ്ങുന്നതായി പരാതി; ലീവില്‍ പോയി തിരിച്ചെത്തിയ ജൂനിയര്‍ സൂപ്രണ്ട് ഓഫീസിലെത്തിയത് വൈകിട്ടോടെ, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

കുമ്പള: (www.kasargodvartha.com 30.05.2018) കുമ്പള പഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി അവധിയെടുത്ത് മുങ്ങുന്നതിനെതിരെ സമരവുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. അസിസ്റ്റന്റ് സെക്രട്ടറിയും ജൂനിയര്‍ സൂപ്രണ്ടും കുമ്പള പഞ്ചായത്തില്‍ ചാര്‍ജെടുത്തതു മുതല്‍ തോന്നും പോലെ അവധിയില്‍ പോവുകയാണെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. പഞ്ചായത്തില്‍ ഭരണസ്തംഭനം സൃഷ്ടിക്കാനാണ് ഇത്തരം ഉദ്യോഗസ്ഥന്മാരുടെ ശ്രമമെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തുന്നു.

കെട്ടിട നിര്‍മ്മാണ പര്‍മിറ്റ് അപേക്ഷകരുള്‍പ്പെടെ നിത്യേന നൂറ് കണക്കിനാളുകളും സേവനം ലഭിക്കാതെ മടങ്ങുന്നത് പതിവ് സംഭവമാണ്. ഈ മാസം എ.എസ്സും, ജെ.എസും തുടര്‍ച്ചയായി ഓഫീസില്‍ എത്തിയിരുന്നില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച ലീവില്‍പോയ ജൂനിയര്‍ സൂപ്രണ്ട് വൈകുന്നേരം 4.30 നാണ് ഓഫീസില്‍ എത്തിയത്. ചേമ്പറില്‍ വന്ന് ഒപ്പിടാന്‍ ശ്രമിക്കുന്നതിനിടെ മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ ജൂനിയര്‍ സൂപ്രണ്ടിനെ ഉപരോധിക്കുകയായിരുന്നു.

ഓഫീസ് പ്രവര്‍ത്തണം തടസപ്പെടുത്തുന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ അവധി എടുത്താല്‍ ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ചില ഇടതുപക്ഷ യൂണിയനുകളില്‍പെട്ട ഉദ്യോഗസ്ഥര്‍ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ മനപൂര്‍വ്വം ഭരണ പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. സമരക്കാരെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു നീക്കി.

കുമ്പള പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് കൊടിയമ്മ, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ യൂസുഫ് ഉളുവാര്‍, സെക്രട്ടറി അസീസ് കളത്തൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ഐ. മുഹമ്മദ് റഫീഖ്, ഇര്‍ഷാദ് മൊഗ്രാല്‍, കെ. അബ്ബാസ് അലി, സി.എച്ച്. ഖാദര്‍, അബ്ദുല്‍ ഖാദര്‍ പൂണ്ടിക്കട്ട, ജംഷീര്‍ മൊഗ്രാല്‍, സിദ്ദീഖ് ദണ്ഡഗോളി, ഷംസുദ്ദീന്‍ വളവില്‍, ഹുസൈന്‍ എ.ബി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
പഞ്ചായത്ത് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ കൂട്ടമായി അവധിയെടുത്ത് മുങ്ങുന്നതായി പരാതി; ലീവില്‍ പോയി തിരിച്ചെത്തിയ ജൂനിയര്‍ സൂപ്രണ്ട് ഓഫീസിലെത്തിയത് വൈകിട്ടോടെ, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Politics, Political party, Kumbala, Panchayath, Officers take leave in Kumbala Panchayat Office; Junior superintend Blocked by Youth league
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia