ഓഖി; സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി പിരിച്ചെടുത്ത ഒമ്പതര ലക്ഷം രൂപയില്‍ ഒന്നര ലക്ഷം രൂപ കാണാനില്ല, ഉത്തരമില്ലാതെ നേതൃത്വം
Dec 30, 2017, 16:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.12.2017) ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സി പി എം കാസര്‍കോട് ജില്ലാ കമ്മിറ്റി പിരിച്ചെടുത്ത ഒമ്പതര ലക്ഷം രൂപയില്‍ ഒന്നര ലക്ഷം രൂപ കാണാനില്ല. 9,58,312 രൂപയാണ് ജില്ലയില്‍ നിന്നും ശേഖരിച്ചതെന്നാണ് ഡിസംബര്‍ 28ന് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ ജില്ലയില്‍ നിന്നും എട്ടുലക്ഷം രൂപ ലഭിച്ചു എന്നാണ് പറയുന്നത്.
ഇതോടെ ബാക്കി 1,58,312 രൂപ എവിടെ പോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇതിനെ കുറിച്ച് നേതൃത്വത്തിനും ഉത്തരമില്ല. ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഡിസംബര്‍ 21ന് ഒറ്റ ദിവസമായിരുന്നു സിപിഎം ഫണ്ട് ശേഖരിച്ചത്. സംസ്ഥാനത്തൊട്ടാകെ 4,81,02,511 പിരിച്ചെടുത്തു എന്നാണ് ഡിസംബര്‍ 28 ന് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
ജില്ലാ കമ്മിറ്റി ഇറക്കിയ ഏരിയ തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെയാണ്. തൃക്കരിപ്പൂര്‍ - 1,27500, ചെറുവത്തൂര്‍- 2,35136, നീലേശ്വരം - 1,14466, എളേരി - 55500, കാഞ്ഞങ്ങാട് - 90707, പനത്തടി - 58302, ബേഡകം - 58846, കാറഡുക്ക - 40000, ഉദുമ - 69600, കാസര്‍കോട് - 3000, കുമ്പള - 70795, മഞ്ചേശ്വരം - 29460, ജില്ലാ കമ്മിറ്റി അംഗങ്ങളുടെ വിഹിതമായ 5000 രൂപ ഉള്‍പ്പെടെയാണ് 9,58312 രൂപ പിരിച്ചെടുത്തതായി പറയുന്നത്.
സംസ്ഥാന കമ്മിറ്റി ഇറക്കിയ പത്രക്കുറിപ്പില്‍ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്. കാസര്‍കോട്- 8,00,000, കണ്ണൂര്‍ - 7392321, വയനാട് - 105500, കോഴിക്കോട് - 7968129, മലപ്പുറം - 2832691, പാലക്കാട് - 1620187, തൃശൂര്‍ - 1120000, എറണാകുളം - 1456595, ഇടുക്കി - 3460250, കോട്ടയം - 2180372, ആലപ്പുഴ - 5040295, പത്തനംതിട്ട - 1282319, കൊല്ലം - 3900000, തിരുവനന്തപുരം - 8943852.
ഇതില്‍ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്തത്. ഏറ്റവും കുറഞ്ഞ തുക കാസര്‍കോടും. ഇതില്‍ നിന്നുമാണ് 1,58,312 കാണാതായിരിക്കുന്നതും. സംഭവം പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ജനുവരി 8,9,10 തീയ്യതികളില്‍ കാസര്‍കോട്ട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്നുറപ്പായിട്ടുണ്ട്. 21ന് ഫണ്ട് ശേഖരിച്ചതിന്റെ കണക്ക് അതാത് ഏരിയാ കമ്മിറ്റികള്‍ അന്നു തന്നെ ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് അന്ന് ഏരിയാ കമ്മിറ്റികള്‍ നല്‍കിയ കണക്കിന്റെ ലിസ്റ്റാണ് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നും എന്നാല്‍ പിരിച്ചെടുത്ത ഫണ്ട് ജില്ലാ കമ്മിറ്റിക്ക് ഏല്‍പ്പിക്കുന്നതില്‍ ഏരിയാ കമ്മിറ്റികള്‍ കാണിച്ച വീഴ്ചയാകാം കണക്കുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടാകാന്‍ കാരണമെന്നാണ് ഒരു പ്രമുഖ സിപിഎം നേതാവിന്റെ വിശദീകരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Politics, Top-Headlines, Oakhi Donation; 1.5 Lack Missing from collected cash, Controversy
< !- START disable copy paste -->