കെ സുരേന്ദ്രന്റെ വിവാദ പ്രസ്ഥാവന: കാസര്‍കോട്ടെ വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നിലെ ഗുഡാലോചന പുറത്ത് കൊണ്ടുവരണം: എന്‍ വൈ എല്‍
Feb 27, 2017, 10:39 IST
കാസര്‍കോട്: (www.kasargodvartha.com 27.02.2017) കെ സുരേന്ദ്രന്റെ പ്രസ്ഥാവനയോടെ വെളിവാകുന്നത് കാസര്‍കോട്ട് ഇടയ്ക്കിടെ ഉണ്ടാകുന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നിലെ ബിജെപി-ആര്‍എസ്എസ് ശക്തികളുടെ ഗൂഡാലോചനയാണെന്ന് നാഷ്ണല്‍ യൂത്ത് ലീഗ് പ്രസ്ഥാവനയില്‍ പറഞ്ഞു.
ഒരുപാട് ജീവനുകള്‍ പൊലിഞ്ഞ കാസര്‍കോട്ടെ വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഉന്നത അന്വേഷണം നടത്തണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് റഹീം ബെണ്ടിച്ചാല്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചെങ്കള, ട്രഷറര്‍ ഹൈദര്‍ കുളങ്കര എന്നിവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ നടത്തിയ വിവാദ പ്രസംഗം നാടിനെ അസ്വസ്ഥമാക്കുന്നതാണ്. ഇത് നാട്ടിലെ മത സൗഹാര്‍ദം തകര്‍ക്കാന്‍ കാരണമാകുമെന്നും നാഷണല്‍ യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്‍ നടത്തിയ വിവാദ പ്രസംഗം നാടിനെ അസ്വസ്ഥമാക്കുന്നതാണ്. ഇത് നാട്ടിലെ മത സൗഹാര്‍ദം തകര്‍ക്കാന്‍ കാരണമാകുമെന്നും നാഷണല്‍ യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, K.Surendran, NYL, BJP, RSS, Youth League, Leader, communal violence, Raheem Bendichal, NYL on K Surendran's controversy statement