സി പി എമില്‍ വനിതാ ബ്രാഞ്ച് സെക്രടറിമാരുടെ എണ്ണം കൂടി; 120 വനിതകള്‍ കീഴ്ഘടകത്തെ നയിക്കും; ലോകല്‍ സമ്മേളനങ്ങള്‍ക്ക് തുടക്കം; ജില്ലാ സമ്മേളനത്തിന് മടിക്കൈയില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു
Oct 18, 2021, 17:43 IST
കാസര്‍കോട്: (www.kasargodvartha.com 18.10.2021) സിപിഎം 23 -ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കാസര്‍കോട് ജില്ലാ സമ്മേളനം 2022 ജനുവരി 21,22,23 തിയ്യതികളില്‍ മടിക്കൈയില്‍ വെച്ച് നടക്കുമെന്നും സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരികയാണെന്നും ജില്ലാ സെക്രടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കര്‍ഷക പോരാട്ടങ്ങള്‍ക്ക് വേദിയായ ചുവന്ന ഗ്രാമമാണ് മടിക്കൈ. വാരവും പാട്ടവും മറ്റുഅക്രമ പിരിവുകളും നിയമം മൂലം അവസാനിപ്പിക്കുന്നതിന് മുമ്പേ അതവസാനിപ്പിച്ച ഒരു നാടാണിത്. കോവിഡ് മഹാമാരി ആഗോളതലത്തില്‍ തന്നെ നാശം വിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ടി സമ്മേളനങ്ങള്‍ ഇത്തവണ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവിധ കോവിഡ് പ്രോടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിന് ശേഷമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളെ സമഗ്രമായി അവലോകനം ചെയ്ത് ഇന്‍ഡ്യന്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ പുരോഗതിക്കും വ്യാപനത്തിനും ആവശ്യമായ നയങ്ങളും അടവുകളും സംഘടനാപരമായ തീരുമാനങ്ങളും 23-ാം പാര്‍ടി കോണ്‍ഗ്രസ് ചര്‍ച ചെയ്ത് തീരുമാനിക്കും.
ആ കാഴ്ചപ്പാടില്‍ തന്നെ ജില്ലയിലെ സിപിഎം എന്ന ബഹുജന വിപ്ലവ പ്രസ്ഥാനത്തിന്റെയും വര്‍ഗ ബഹുജന സംഘടനകളുടെയും ശക്തിദൗര്‍ബല്യങ്ങള്‍ മൂര്‍ത്തമായി വിലയിരുത്തി പോരായ്മകള്‍ പരിഹരിച്ച് കരുത്തുറ്റ ഒരു ബഹുജന വിപ്ലവ പാര്‍ടിയാക്കി മാറ്റിതീര്‍ക്കാന്‍ ഈ സമ്മേളനത്തില്‍ നടത്തുന്ന ചര്‍ചകളും തീരുമാനങ്ങളും സഹായകരമാകും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നൂറാം ദേശീയ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവും ആചരിക്കുന്ന സന്ദര്‍ഭത്തിലാണ് പാര്‍ടി സമ്മേളനങ്ങള്‍ നടക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണമെന്ന ചരിത്ര നേട്ടവും കൈവരിച്ച അവസരത്തിലാന്ന് സമ്മേളനമെന്ന മറ്റൊരു പ്രത്യേകതയുമുണ്ട്.
പൊതു രാഷ്ട്രീയ ഘടനയിലും സമൂഹ ബോധത്തിലും വലതുപക്ഷരാഷ്ട്രീയം മേധാവിത്വം നേടുകയും ബൂര്‍ഷ്വാ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെ വിജയങ്ങള്‍ പൊതുവേ കുറഞ്ഞുവിരികയും ചെയ്യുന്ന ഇന്നത്തെ ലോക ഘടനയില്‍ ഈ വിജയത്തിന്റെ അപൂര്‍വത തൊഴിലാളി വര്‍ഗ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്ര സംഭാവന കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ 1,731 ബ്രാഞ്ചു സമ്മേളനങ്ങളും പൂര്‍ത്തീകരിച്ചു. സമ്മേളനങ്ങള്‍ പൊതുവില്‍ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നവയായിരുന്നു. കഴിഞ്ഞ കാലത്ത് ജില്ലയില്‍ നടത്തിയ ബ്രാഞ്ച് സമ്മേളനത്തേക്കാള്‍ പതിന്മടങ്ങ് ആവേശത്തിലായിരുന്നു ഇത്തവണ ബ്രാഞ്ച് സമ്മേളനങ്ങളെല്ലാം നടന്നതെന്ന് ജില്ലാ സെക്രടറി പറഞ്ഞു.
നിശ്ചയിച്ച തീയതികളിലൊന്നും മാറ്റം വരുത്താതെ സമ്മേളനങ്ങള്‍ നടത്തി. സമ്മേളനങ്ങളില്‍ മഹാഭൂരിപക്ഷം ബ്രാഞ്ചുകളിലും ഹാജര്‍ 100 ശതമാനം ആയിരുന്നു. ചുരുക്കം ചില ബ്രാഞ്ചുകളില്‍ കോവിഡ് പിടിപെട്ടോ, ക്വാറന്റൈനില്‍ ആയതിനാലോ, പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളോ കാരണം ഹാജര്‍ നിലയില്‍ കുറച്ചു കുറവുണ്ടായി. രാവിലെ 10 മണിക്ക് തന്നെ ആരംഭിച്ച് വൈകുന്നേരം വരെയും ചില സമ്മേളനങ്ങള്‍ രാത്രിവരെയും നീണ്ടുനിന്നവയായിരുന്നു. നല്ല നിലവാരം പുലര്‍ത്തുന്ന ചര്‍ചകളായിരുന്നു ഉയര്‍ന്നുവന്നത്.
എഴുതി തയ്യാറാക്കിയ പ്രവര്‍ത്തന റിപോര്‍ട്, പതാക ഉയര്‍ത്തല്‍ നല്ല നിലയില്‍ ഡെകറേഷന്‍, പലതരം അനുബന്ധപരിപാടികള്‍, വെര്‍ച്വല്‍ യോഗങ്ങള്‍ എന്നിവ നടത്തിയുമാണ് ഭൂരിഭാഗം സമ്മേളനങ്ങളും നടന്നത്. ജില്ലയില്‍ 144 ബ്രാഞ്ചുകള്‍ പുതുതായി വന്നതുള്‍പെടെ 1,875 ബ്രാഞ്ചുകളാണ് നിലവിലുള്ളത്. 120 വനിതാ ബ്രാഞ്ച് സെക്രടറിമാരെ തെരഞ്ഞെടുത്തു. ഇത് ജില്ലയുടെ ചരിത്രത്തില്‍ ഇദംപ്രഥമായിരുന്നു. 506 സെക്രടറിമാര്‍ 40 വയസിന് താഴെയുള്ളവരാണ്. ചെറുപ്പക്കാര്‍ അവേശപൂര്‍വം സമ്മേളനങ്ങളില്‍ പങ്കെടുത്തു. 1875 ബ്രാഞ്ച് സെക്രടറിമാരില്‍ 854 പേര്‍ ആദ്യമായി ബ്രാഞ്ച് സെക്രടറിയായി തെരഞ്ഞെടുക്കപ്പെടുന്നവരാണ്.
സംഘടനാ രംഗത്ത് പൊതുവെ അടുക്കും ചിട്ടയും തികഞ്ഞ അച്ചടക്കവും ജില്ലയിലെ സമ്മേളനങ്ങളില്‍ കാണാനിടയായയാതും എവിടെയും വിഭാഗീയത ഉണ്ടായിരുന്നില്ലെന്നും എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ കൂടിച്ചേര്‍ത്തു. ജില്ലാ സെക്രടറിയേറ്റ് അംഗം കെ ആര്‍ ജയാനന്ദയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: News, Kasaragod, Press meet, CPM, District, Conference, Worke, Women, Farmer, COVID-19, Top-Headlines, Report, Politics, Number of women branch secretaries in CPM increased; preparations began for district conference.
< !- START disable copy paste -->