city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലീഗ് സ്വന്തം ജാള്യത മറയാക്കാൻ എസ്ഡിപിഐയെ കരുവാക്കുന്നതായി എൻ യു അബ്ദുസ്സലാം

കാസർകോട്: (www.kasargodvartha.com 31.12.2020) റിബലിനെ നിയന്ത്രിക്കാൻ പോലും സാധിക്കാതെ തങ്ങളുടെ കഴിവില്ലായ്മയെ മറ്റുള്ളവരുടേ പേരിൽ ചാർത്തി നിർവൃതി അടയുകയാണ് ജില്ലാ ലീഗ് നേതൃത്വം ചെയ്യുന്നതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എൻ യു അബ്ദുസ്സലാം പറഞ്ഞു.

യുഡിഎഫ് റിബൽ ബിജെപിയെ കൂട്ടുപിടിച്ചാണ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ആയത്. അതേ സമയം പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നവരാണ് എസ്ഡിപിഐ അംഗങ്ങൾ. എസ്ഡിപിഐയെ ഒന്നിച്ചുകൂട്ടി ബിജെപി- എൽഡിഎഫ് കൂട്ട് കെട്ട് എന്ന പ്രസ്താവന നടത്തിയ ജില്ലാ ലീഗ് നേതാക്കൾ സ്വന്തം ജാള്യത മറക്കാൻ എസ്ഡിപിഐയെ കരുവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് സ്വന്തം ജാള്യത മറയാക്കാൻ എസ്ഡിപിഐയെ കരുവാക്കുന്നതായി എൻ യു അബ്ദുസ്സലാം



പലയിടത്തും ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടു കൂടിയതിന്റെ തെളിവാണ് മഞ്ചേശ്വരം മച്ചംപാടിയിൽ കാണാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  Kerala, News, Kasaragod, SDPI, UDF, Muslim-league, Election, Local-Body-Election-2020, Top-Headlines, NU Abdul Salam says the league is using the SDPI to cover up its own woes.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia