മഞ്ഞുരുകി, പിളർപിന് മുമ്പുള്ള നില പുനസ്ഥാപിക്കുന്നു; ഐഎൻഎലിൽ ഒത്തുതീർപ്
Sep 5, 2021, 13:45 IST
കോഴിക്കോട്: (www.kasargodvartha.com 05.09.2021) ഐഎൻഎലിൽ ഒടുവിൽ ഒത്തുതീർപ്. അബ്ദുൽ വഹാബിനെ പ്രസിഡന്‍റാക്കി പിളർപിന് മുമ്പുള്ള നില പുനസ്ഥാപിക്കുന്നു. കാന്തപുരം എ പി അബൂബകർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടന്നുവന്ന ചർചകൾക്ക് ഒടുവിലാണ് ഒത്തുതീർപ്.
അബ്ദുൽ വഹാബ് പ്രസിഡന്‍റായി തിരികെ എത്തിയെങ്കിലും മറ്റ് നടപടികൾ പിൻവലിച്ചോ എന്ന് നേതാക്കൾ വ്യക്തമാക്കിയില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർചകൾ നടക്കുകയാണ്.
പഴയതെല്ലാം മറന്ന് ഒറ്റക്കെട്ടായി പോകുമെന്ന് എ പി അബ്ദുൽ വഹാബും എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി ഖാസിം ഇരിക്കൂറും പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച കാന്തപുരം അബൂബകർ മുസ്ലിയാർ ഇരുപക്ഷ നേതാക്കളുമായും പ്രത്യേകം ചർച നടത്തിയിരുന്നു. അതിന് ശേഷം ചില ഫോർമുലകൾ രൂപപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച വീണ്ടും ചർച നടന്നത്. ഒരു മണിക്കൂർ നീണ്ട ചർചയിൽ തന്നെ ഇരുപക്ഷവും ഒന്നിച്ചു നീങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ഇടതുമുന്നണി നൽകിയ സമയപരിധി അവസാനിച്ചുവെങ്കിലും ഒത്തുതീർപ്പോടെ സിപിഎമിനുള്ള അതൃപ്തി അവസാനിക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഇടതുമുന്നണി നിഷേധിച്ച ഹജ് കമിറ്റി അംഗത്വമടക്കമുള്ള കാര്യങ്ങൾ തിരിച്ച് നൽകാൻ ഐഎൻഎൽ ആവശ്യപ്പെടും.
Keywords: News, Kozhikode, Kerala, State, Top-Headlines, INL, Politics, Political party, Now single INL; Both sides agreed to move together.
< !- START disable copy paste -->