Protest | വെള്ളരിക്കുണ്ട് ബ്ലോക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാമാരുമില്ല; പ്രക്ഷോഭവുമായി കോൺഗ്രസ് രംഗത്ത്
ധർണ ബളാൽ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്തു
വെള്ളരിക്കുണ്ട്: (KasargodVartha) മഴക്കെടുതി രോഗത്തിൽ മലയോരം വലയുമ്പോൾ വെള്ളരിക്കുണ്ട് ബ്ലോക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റുജീവനക്കാരെയും നിയമിക്കാത്തതിൽ പ്രതിഷേധം ശക്തമായി. ബളാൽ മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചു.
ആശുപത്രിയിലേക്ക് പ്രകടനമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ വെള്ളരിക്കുണ്ട് എസ്ഐ രമേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടർന്ന് നടന്ന ധർണ ബളാൽ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം പി ജോസഫ് അധ്യക്ഷത വഹിച്ചു.
ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫ്, പഞ്ചായത് വൈസ് പ്രസിഡന്റ് എം രാധാമണി, ടി അബ്ദുൽ ഖാദർ, അലക്സ് നെടിയകാലയിൽ, വിനു കെ ആർ, ജോസഫ് ജിമ്മി ഇടപ്പാടി, ജോസ് വടക്കേപ്പറമ്പിൽ, ജോസഫ് വർക്കി, പി പത്മാവതി, ജോർജ് തോമസ്, ലിബിൻ ജേക്കബ് ആലപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.
പ്രകടനത്തിന് ജോബി കാര്യാവിൽ, ദിലീപ് മാത്യു, നാരായണൻ അരിങ്കല്ല്, ടിജോ തോമസ്, ബെന്നി പ്ലാമൂട്ടിൽ, രാജേന്ദ്രൻ, ബിജു ചാമക്കാല, ഷനോജ് കനകപ്പള്ളി എന്നിവർ നേതൃത്വം നൽകി.