city-gold-ad-for-blogger

പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ കാസര്‍കോട്ട് പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 30.03.2019) പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തി പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബുവിന്റെ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ഡമ്മി സ്ഥാനാര്‍ത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. സി എച്ച് കുഞ്ഞമ്പുവാണ് പത്രിക നല്‍കിയത്.

എല്‍ഡിഎഫ് നേതാക്കളായ മന്ത്രി ഇ ചന്ദ്രശേഖരന്‍, സിറ്റിംഗ് എംപി പി കരുണാകരന്‍, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു, സിപിഐ ജില്ല സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞി കളനാട്, അഡ്വ. വി പി പി മുസ്തഫ, എ വി രാമകൃഷ്ണന്‍, കെ വി കുഞ്ഞിരാമന്‍, എംഎല്‍എമാരായ ടി വി രാജേഷ്, കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍, സി കൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ പത്രിക നല്‍കാന്‍ ഒപ്പമുണ്ടായിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗര്‍ ബി സി റോഡിലെ എ കെ ജി മന്ദിരത്തില്‍ നിന്നും വന്‍ പ്രകടനമായാണ് കലക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്. കാസര്‍കോട്ടെ ആദ്യ പത്രികയായാണ് കെ പി സതീഷ് ചന്ദ്രന്‍ പത്രിക സമര്‍പ്പിച്ചത്.

സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പിലാണ് കെ പി സതീഷ് ചന്ദ്രന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഏപ്രില്‍ മൂന്നിന് വൈകുന്നേരം 3.30ന് ജില്ലാ വരണാധികാരിക്ക് പത്രിക സമര്‍പ്പിക്കും. ഡിസിസി ഓഫീസില്‍ നിന്ന് പ്രകടനമായെത്തിയായിരിക്കും പത്രിക സമര്‍പ്പിക്കുക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ ഏപ്രില്‍ ഒന്നിന് പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.

Updated

പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ കാസര്‍കോട്ട് പത്രിക സമര്‍പ്പിച്ചു

പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ കാസര്‍കോട്ട് പത്രിക സമര്‍പ്പിച്ചു

പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ് ചന്ദ്രന്‍ കാസര്‍കോട്ട് പത്രിക സമര്‍പ്പിച്ചു

Keywords:  Kerala, kasaragod, news, Top-Headlines, Politics, election, K.P.Satheesh-Chandran, LDF, CPM, P.Karunakaran-MP, Nomination submitted by KP Satheesh Chandran 

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia