city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Woman MP | അന്താരാഷ്ട്ര വനിതാ ദിനം: ഒരു വനിതയും കാസർകോട് ലോക്‌സഭ മണ്ഡലത്തിൽ നിന്ന് എംപിയായിട്ടില്ല; തുളുനാടൻ മണ്ണിൽ ഇതുവരെ കണ്ടത് 'പുരുഷാധിപത്യം'; പ്രധാന മുന്നണി സ്ഥാനാർഥികളായത് 2 സ്ത്രീകൾ മാത്രം

കാസർകോട്: (KasargodVartha) വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കെയാണ് ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനം കടന്നുവരുന്നത്. രാജ്യത്തെ സ്ത്രീകളുടെ ജനസംഖ്യ 48 ശതമാനത്തിലധികമാണ്. എന്നാൽ പാർലമെൻ്റിലും നിയമസഭകളിലും അവരുടെ പങ്കാളിത്തം നാമമാത്രമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 726 സ്ത്രീകൾ മത്സരിച്ചെങ്കിലും 78 പേർ മാത്രമാണ് വിജയിച്ചതെന്ന് തിരഞ്ഞെടുപ്പ് കമീഷൻ റിപോർട് ചെയ്യുന്നു. അതായത് ഏകദേശം 10 ശതമാനം മാത്രം.

Woman MP | അന്താരാഷ്ട്ര വനിതാ ദിനം: ഒരു വനിതയും കാസർകോട് ലോക്‌സഭ മണ്ഡലത്തിൽ നിന്ന് എംപിയായിട്ടില്ല; തുളുനാടൻ മണ്ണിൽ ഇതുവരെ കണ്ടത് 'പുരുഷാധിപത്യം'; പ്രധാന മുന്നണി സ്ഥാനാർഥികളായത് 2 സ്ത്രീകൾ മാത്രം

കാസർകോട് ലോക്‌സഭാ മണ്ഡലവും വനിതാ പ്രതിനിധ്യത്തോട് മുഖം തിരിച്ചുനിൽക്കുകയാണ്. മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇതുവരെയും ഒരു വനിതാ എംപി ഉണ്ടായിട്ടില്ല. പ്രധാന മുന്നണി സ്ഥാനാർഥികളായി മത്സരിച്ചത് രണ്ട് വനിതകൾ മാത്രമാണ്, 2009ൽ കോൺഗ്രസിന് വേണ്ടി മത്സരിച്ച ശാഹിദ കമാലും ഇത്തവണ ബിജെപിക്കായി പോരിനിറങ്ങിയ എം എൽ അശ്വിനിയും. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്ററും യുഡിഎഫിനായി സിറ്റിംഗ് എം പി രാജ്‌മോഹൻ ഉണ്ണിത്താനും തമ്മിലാണ് 2024ൽ പ്രധാന പോരാട്ടം. അതിനാൽ തന്നെ ഇത്തവണയും വനിതാ എംപിക്കുള്ള സാധ്യത വിരളമാണ്.

മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയതാണ് കാസർകോട് ലോക്‌സഭാ മണ്ഡലം. 1957 മുതൽ 2019വരെ 16 ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ കാസർകോട് മണ്ഡലത്തിൽ നടന്നു. 1957 മുതല്‍ 1967 വരെയുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിലും പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് എകെജി എന്നറിയപ്പെടുന്ന എകെ ഗോപാലനാണ് വിജയിച്ചത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിൽ (1971,77) അന്ന് കോൺഗ്രസ് നേതാവായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു വിജയം.

1980ല്‍ എല്‍ഡിഎഫിന്റെ രാമണ്ണ റൈയും 1984ല്‍ യുഡിഎഫിലെ രാമ റൈയും എംപിമാരായി. 1989ലും 1991ലും രാമണ്ണ റൈ വീണ്ടും വിജയിച്ചു. 1996 മുതൽ മൂന്ന് തവണ ടി ഗോവിന്ദനും 2004 മുതൽ മൂന്ന് തവണ പി കരുണാകരനും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും എൽഡിഎഫ് സ്ഥാനാർഥികളായിരുന്നു. 2019ൽ യുഡിഎഫിന്റെ രാജ്‌മോഹൻ ഉണ്ണിത്താനൊപ്പമായിരുന്നു ജയം. ചരിത്രം പരിശോധിച്ചാൽ തുളുനാടൻ മണ്ണിൽ കണ്ടത് 'പുരുഷാധിപത്യം' എന്ന് വ്യക്തം.

Keywords: Politics, Election, Rajmohan Unnithan, M L Ashwini, MV Balakrishnan Master, Kasaragod, Lok Sabha Election, International Women's Day, LDF, Parliament, MP, Congress, BJP, Manjeshwar, Udma, No woman won from Kasaragod Lok Sabha constituency.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia