കോണ്‍ഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗം പോലും ബി ജെ പിയില്‍ പോകില്ല: ഉമ്മന്‍ ചാണ്ടി
Apr 11, 2017, 12:11 IST
കോട്ടയം: (www.kasargodvartha.com 11/04/2017) കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയിലേക്ക് പോകുമെന്ന പ്രചരണത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ ഒരു പഞ്ചായത്ത് അംഗം പോലും ബി ജെ പിയില്‍ പോകില്ലെന്നും, ഇപ്പോള്‍ നടക്കുന്ന പ്രചാരണം ദിവാസ്വപ്നം മാത്രമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
1984 ല്‍ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി ജെ പിയെ അധികാരത്തിലെത്തിച്ചത് സി പി എമ്മാണ്. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ പുറത്താക്കിയ സി പി എമ്മിന്റെ നീതിബോധം എന്തെന്ന് മനസിലാകുന്നില്ല. ഷാജഹാന്‍ ഉള്‍പെടെയുള്ളവരെ അറസ്റ്റ് ചെയ്ത കാര്യത്തില്‍ തുറന്ന മനസാണ് സര്‍ക്കാര്‍ കാണിക്കേണ്ടിയിരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ശശി തരൂര്‍, കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്നാണ് പ്രചാരണം. എന്നാല്‍ താന്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്നത് വ്യാജ പ്രചരണമെന്നാണ് ശശി തരൂരിന്റെ പ്രതികരണം. താന്‍ ബി ജെ പിയിലേക്കു പോകുന്നുവെന്ന പ്രചരണം പച്ചക്കള്ളമാണെന്നും ഒരു രാഷ്ട്രീയ സാഹചര്യത്തിലും മറ്റൊരു പ്രസ്ഥാനത്തിലേക്ക് ഇല്ലെന്നും കെ സുധാകരനും പ്രതികരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kottayam, Kerala, Oommen Chandy, Politics, News, Top-Headlines, Congress, CPM, BJP, Leader.