city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും സര്‍വകക്ഷി യോഗം വിളിച്ചില്ല; യോഗത്തിനിടെ തര്‍ക്കം, നേതാക്കള്‍ ഇറങ്ങിപ്പോയി

പാലക്കാട്: (www.kasargodvartha.com) രണ്ടു രാഷ്ട്രീയ അരുംകൊലകളെത്തുടര്‍ന്ന് അശാന്തിയിലായ പാലക്കാട് ജില്ലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിനിടെ തര്‍ക്കം.

ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും സര്‍വകക്ഷി യോഗം വിളിച്ചില്ലെന്ന് ബിജെപി സംസ്ഥാന ജെനറല്‍ സെക്രടറി സി കൃഷ്ണകുമാര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ സമാധാനശ്രമങ്ങള്‍ പ്രഹസനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ന്ന് യോഗത്തില്‍നിന്നു ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി.

ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും സര്‍വകക്ഷി യോഗം വിളിച്ചില്ല; യോഗത്തിനിടെ തര്‍ക്കം, നേതാക്കള്‍ ഇറങ്ങിപ്പോയി

മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളിലാണ് യോഗം ചേര്‍ന്നത്. എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍, മേലാമുറിയില്‍ ആര്‍എസ്എസ് മുന്‍ ജില്ല ശാരീരിക് ശിക്ഷണ്‍ എ ശ്രീനിവാസന്‍ എന്നിവരാണ് 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയില്‍ കൊല്ലപ്പെട്ടത്. ഇതോടെയാണ് മന്ത്രി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്. ജില്ല കനത്ത പൊലീസ് സുരക്ഷയിലാണ്. നിരോധനാജ്ഞയും തുടരുന്നു.

എഡിജിപി വിജയ് സാഖറെ സ്ഥലത്ത് കാംപ് ചെയ്താണു സുരക്ഷ, അന്വേഷണ നടപടികള്‍ ഏകോപിപ്പിക്കുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അഞ്ചു ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. രണ്ടു കേസുകളിലും കൊലയാളി സംഘത്തെക്കുറിച്ചു പ്രധാന സൂചനകള്‍ ലഭിച്ചെന്നും കൊലപാതകങ്ങള്‍ തികച്ചും ആസൂത്രിതമാണെന്നും എഡിജിപി അറിയിച്ചു.

സുബൈര്‍ വധക്കേസില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെയാണ് കസ്റ്റിഡിയിലെടുത്തതെന്നും ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും പൊലീസ് അറിയിച്ചു.

Keywords:  No one called an all-party meeting when BJP workers were killed; Dispute during the meeting, BJP leaders walked out. Palakkad, Top-Headlines, News, Politics, BJP, Murder, Police, Custody, Meeting, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia