city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും മതത്തെ ഉപയോഗിച്ച് വില പേശില്ല, ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും പദവികള്‍ തേടി പോകില്ല'; സിപിഎം ന്യൂനപക്ഷങ്ങളെ പാര്‍ട്ടി കമ്മിറ്റിയില്‍ ഉള്‍പെടുത്തിയില്ലെന്ന ആരോപണത്തിന് മറുപടിയുമായി കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാസര്‍കോട്: (www.kasargodvartha.com 13.01.2018) 'ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും മതത്തെ ഉപയോഗിച്ച് വില പേശില്ല, ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും പദവികള്‍ തേടി പോകില്ല'. സിപിഎം ന്യൂനപക്ഷങ്ങളെ പാര്‍ട്ടി കമ്മിറ്റികള്‍ ഉള്‍പെടുത്തിയില്ലെന്ന് ആരോപിച്ച് സിപിഎമ്മിനെ താഴ്ത്തിക്കെട്ടുന്നവര്‍ക്ക് മറുപടിയുമായി സിപിഎം നേതാവ് ടി എം എ കരീം പാണലത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലീഗ് പ്രവര്‍ത്തകരടക്കം സിപിഎമ്മിനെ കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് പാര്‍ട്ടിയിലെ തന്നെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട കരീം തങ്ങളുടെ നിലപാട് ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്.
'ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും മതത്തെ ഉപയോഗിച്ച് വില പേശില്ല, ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും പദവികള്‍ തേടി പോകില്ല'; സിപിഎം ന്യൂനപക്ഷങ്ങളെ പാര്‍ട്ടി കമ്മിറ്റിയില്‍ ഉള്‍പെടുത്തിയില്ലെന്ന ആരോപണത്തിന് മറുപടിയുമായി കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്


മാനവീകതയെ തകര്‍ക്കാന്‍ മതത്തിന്റെ മേലങ്കി അണിഞ്ഞ് വരുന്ന ചെന്നായ്ക്കളില്‍ നിന്നും മാനവ കുലത്തെ സംരക്ഷിച്ചു നിര്‍ത്തി അവരെ മതനിരപേക്ഷതയുടെ നാവായ് മാറ്റുക എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകന്റെ കടമയെന്ന് കരീം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയില്‍ തുറന്നടിക്കുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്:
ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും
മതത്തെ ഉപയോഗിച്ച്
വില പേശില്ല.
ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും
പദവികള്‍ തേടി പോകില്ല.
ഏതെങ്കിലും ഒരു ഘടകത്തില്‍
കയറി പറ്റലല്ല കമ്മ്യൂണിസ്റ്റുകാരന്റെ
ലക്ഷ്യം.
കെട്ട കാലത്തെ വ്യവസ്ഥിതിയുടെ
ഉല്‍പന്നങ്ങളായ ചൂഷണങ്ങള്‍ക്കും,
അനീതികള്‍ക്കും,അരാജകത്വ പ്രവണതകള്‍ക്കുമെതിരെ നിരന്തരം
ശബ്ദമുയര്‍ത്തുകയാണു
ഒരു കമ്മ്യൂണിസ്റ്റിന്റെ കടമ.
പാര്‍ശ്ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ
മോചനമാണു അവന്റെ ലക്ഷ്യം.
മാനവീകതയെ തകര്‍ക്കാന്‍
മതത്തിന്റെ മേലങ്കി അണിഞ്ഞ്
വരുന്ന ചെന്നായ്ക്കളില്‍ നിന്നും
മാനവ കുലത്തെ സംരക്ഷിച്ചു നിര്‍ത്തി അവരെ മതനിരപേക്ഷതയുടെ
നാവായ് മാറ്റുക എന്നതാണു അവന്റെ അജണ്ട.
ഞാനൊരു കമ്മ്യൂണിസ്റ്റാണ്.
പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം
ചരിത്ര വിജയമായ് മാറിയപ്പോള്‍
ഒരു കൂട്ടം പാര്‍ട്ടി വിരുദ്ധര്‍
വിറളി പൂണ്ടു സാമുദായിക
സമവക്യങ്ങളെ ഉയര്‍ത്തി പിടിച്ച്
ഇല്ലാ കഥകള്‍ മെനഞ്ഞ് വരുന്നത്
കാണുമ്പോള്‍ സഹതാപം തോന്നുന്നു.
ഇനി ഒരു കാര്യം.
മുസ്ലിമായത് കൊണ്ട് ഒരിടത്തും
ഈ പാര്‍ട്ടിയില്‍ നിന്ന് നാളിതു വരെ
ഒരു പ്രയാസവും നേരിട്ടിട്ടില്ല.
ഇന്നും അഭിമാനത്തോടെ പറയുന്നു
ഒരു കമ്മ്യൂണിസ്റ്റാവാന്‍ കഴിഞ്ഞതാണു
എന്റെ സുകൃതം.
നാളെയും ഈ ചെങ്കൊടിയും ഉയര്‍ത്തിപ്പിടിച്ച് മാനവ മോചന ഗീതം പാടി ഈ തെരുവുകളില്‍ ഞങ്ങളുണ്ടാവും.
ജാതി - മത പരിഗണനകള്‍ വച്ച്
വീതം വയ്ക്കുന്നതല്ല സി.പി.എം
ഘടകങ്ങളിലെ അംഗത്വം.
അത് മനസ്സിലാക്കണമെങ്കില്‍
ഈ പാര്‍ട്ടിയുടെ ഭാഗമാവണം.
ഇത് വേറെ ലെവലാ മക്കളെ.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Political party, Politics, Top-Headlines, No Muslims in CPM District committee; Kareem's FB post discussed
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia