city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎമ്മും സിപിഐയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല; എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം നടക്കില്ല: കോടിയേരി ബാലകൃഷ്ണന്‍

കോട്ടയം: (www.kasargodvartha.com 13.07.2017) സിപിഎമ്മും സിപിഐയുമായി യാതൊരു പ്രശ്നങ്ങളില്ലെന്നും എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ ആണ് ശരിയെന്ന് ഉമ്മന്‍ചാണ്ടി പറയുന്നുണ്ടെങ്കില്‍ അതുള്‍ക്കൊള്ളുന്ന എല്‍ഡിഎഫ് ശരിയാണെന്ന് ഉമ്മന്‍ചാണ്ടിയും സമ്മതിക്കുകയാണ്.

സിപിഐ മാത്രമായി ശരിയാവില്ലല്ലോയെന്നും മുഖാമുഖം പരിപാടിയില്‍ കോടിയേരി വ്യക്തമാക്കി. അടിയന്തരാവസ്ഥയുടെ സംഘാടകനായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍, രാജ്യത്തെ ജനം അടിയന്തരാവസ്ഥയെ തള്ളി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ 1980ല്‍ ഉമ്മന്‍ചാണ്ടി ഇടതുസ്ഥാനാര്‍ഥി ആയിരുന്നു എന്നത് മറക്കരുത്.

സിപിഎമ്മും സിപിഐയുമായി യാതൊരു പ്രശ്‌നങ്ങളുമില്ല; എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം നടക്കില്ല: കോടിയേരി ബാലകൃഷ്ണന്‍


സിപിഎമ്മും സിപിഐയും തമ്മില്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമം വിജയിക്കില്ല. അതിനുള്ള വെള്ളം മാറ്റിവയ്ക്കുന്നതാണ് നല്ലത്. മറ്റ് ഇടത് ഗ്രൂപ്പുകളും വ്യക്തികളുമായി ചേര്‍ന്ന് ദേശീയതലത്തില്‍ ഇടതുപക്ഷം വിപുലീകരിക്കും. എല്‍ഡിഎഫിന്റെ ഘടകകക്ഷിയായി കേരളാ കോണ്‍ഗ്രസി(എം)നെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ല. കോട്ടയം ജില്ലയില്‍ പലയിടത്തും കേരളാ കോണ്‍ഗ്രസിന് സിപിഎം പിന്തുണ നല്‍കിയത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പരാജയപ്പെടുത്താനാണ്.

കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ കിട്ടുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തും. സീറ്റുതര്‍ക്കത്തിന്റെ പേരിലാണ് വീരേന്ദ്രകുമാറിന്റെ ജനദാതള്‍ യുവും ആര്‍എസ്പിയും വിട്ടുപോയത്. എന്നാല്‍, അപ്പുറത്ത് പോയപ്പോള്‍ അവരുടെ ഉള്ള സീറ്റുകൂടി നഷ്ടമായി. സീറ്റല്ല പ്രധാനം, രാഷ്ട്രീയ നിലപാടാണെന്ന് ബോധ്യപ്പെട്ട് മുന്നണിയില്‍ നിന്ന് പുറത്തുവരാന്‍ തയ്യാറാണെങ്കില്‍ എല്‍ഡിഎഫ് അപ്പോള്‍ അക്കാര്യം ചര്‍ച്ച ചെയ്യും.

ഐഎന്‍എല്ലും ജെഎസ്എസ്സും സിഎംപിയും ഘടകകക്ഷിയല്ലെങ്കിലും നേരത്തെ മുതല്‍ മുന്നണിയുമായി സഹകരിക്കുന്നവരാണ്. അതുകൊണ്ട് മുന്നണിയിലെടുക്കാത്തതിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന് പരാതിയുണ്ടാവേണ്ടതില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട കേസ് തെളിയിക്കപ്പെട്ടതിലെ ജാള്യതകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇടത് എംഎല്‍എമാരുടെ രാജിയാവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, CPI, Kodiyeri Balakrishnan, CPM, Oommen Chandy, LDF, UDF, INL, Congress, No issues among CPI and CPM: Kodiyeri Balakrishnan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia