city-gold-ad-for-blogger

കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി; സി.പി.എം യു.ഡി.എഫിനെ പിന്തുണച്ചു

കാസര്‍കോട്: (www.kasargodvartha.com 08.08.2018) കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പഞ്ചായത്തില്‍ വികസന മുരടിപ്പ് ചൂണ്ടി കാട്ടിയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. പ്രസിഡണ്ട് ബിജെപിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരെ കോണ്‍ഗ്രസിലെ വൈ ശാരദയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വൈസ് പ്രസിഡണ്ട് കെ പുട്ടപ്പക്കെതിരെയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സിദ്ദീഖ് മൊളമുഗര്‍ നല്‍കിയ അവിശ്വാസ പ്രമേയം വ്യാഴാഴ്ച പരിഗണിക്കും. ബി ജെ പി ക്കും യു ഡി എഫിനും ഏഴ് വീതം അംഗങ്ങളാണ് ഉള്ളത്. എല്‍.ഡി.എഫിന് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. കോണ്‍ഗ്രസ് നാല്, ലീഗ് മൂന്ന് എന്നിങ്ങനെയാണ് യു.ഡി എഫിലെ അംഗങ്ങള്‍. നേരത്തേ നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പിക്കു പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ലഭിച്ചത്. ഒരു വര്‍ഷം മുമ്പ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നുവെങ്കിലും സി പി എം വിട്ടു നിന്നതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. കാറഡുക്ക പഞ്ചായത്തില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം യു.ഡി.എഫ് പിന്തുണച്ചതോടെ ബി.ജെ പിക്ക് ഭരണം നഷ്ടപ്പെട്ടിരുന്നു.

എന്‍മകജെയിലെ കൂടി അവിശ്വാസ പ്രമേയം പാസായതോടെ ജില്ലയില്‍ നാല് പഞ്ചായത്തില്‍ ഭരണം നടത്തിയ ബി.ജെ.പിക്ക് രണ്ട് പഞ്ചായത്തുകളില്‍ മാത്രമായി ഭരണം ചുരുങ്ങി. പൈവളിഗെയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ധാരണയോടെയാണ് ഭരണം നടത്തുന്നത്.
കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി; സി.പി.എം യു.ഡി.എഫിനെ പിന്തുണച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Enmakaje, BJP, UDF, Political party, Politics, No confidence motion failed; BJP lost Enmakaje Panchayat Administration
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia