city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാഷണല്‍ ലേബര്‍ യൂണിയന്‍ മെയ് ദിന റാലി ആലപ്പുഴയില്‍

കാസര്‍കോട്: (www.kasargodvartha.com 16.03.2017) കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ആലപ്പുഴയില്‍ ഇത്തവണ ഐ. എന്‍ എല്ലിന്റെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനമായ എന്‍ എല്‍ യുവിന്റെ മെയ്ദിന റാലി സംഘടിപ്പിക്കുമെന്ന് എന്‍ എല്‍ യു സംസ്ഥാന പ്രസിഡണ്ട് എ.പി. മുസ്തഫ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്ത് തൊഴിലാളി വര്‍ഗ്ഗം ഇന്ന് ഏറെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ രാജ്യത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്.

ഇന്ത്യയില്‍ മുതലാളിത്തത്തിന് വേണ്ടി മാത്രം അമേരിക്കന്‍ മോഡല്‍ നടപ്പിലാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുവെന്നാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ ചിത്രം. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ അസംഘടിത മേഖലയില്‍ ഇന്നും ചൂഷണം ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍വ്വരാജ്യതൊഴിലാളി ദിനത്തില്‍ ആലപ്പുഴയില്‍ മെയ്ദിന റാലി സംഘടിപ്പിക്കുന്നത്. റാലിയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലെ പ്രമുഖര്‍ അണിനിരക്കും. മന്ത്രിമാര്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

നാഷണല്‍ ലേബര്‍ യൂണിയന്‍ മെയ് ദിന റാലി ആലപ്പുഴയില്‍

വാര്‍ത്താ മ്മേളനത്തില്‍ ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ഐ എന്‍ എല്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എന്‍ എല്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, സംസ്ഥാന വൈസ് പ്രസിഡണ്ട് സി എം എ ജലീല്‍, എന്‍ എല്‍ യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ ഹംസകോയ, എന്‍ എല്‍ യു സംസ്ഥാന സെക്രട്ടറിമാരായ ഇബ്രാഹിം വയനാട്, ഖാലിദ് മഞ്ചേരി, ഷിഹാബുദ്ദീന്‍ മധുരിമ, എന്‍ എല്‍ യു കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് കടപ്പുറം, എന്നിവരും സന്നിഹിതരായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Rally, Trade-union, NLU, Exploitation, Ministers, INL, National Labour Union, May day rally, NLU May Day rally in Alappuzha, Politics, Political party

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia