ആടിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതാണ് സിപിഎമ്മിന്റെ നയം: എന്‍ കെ പ്രേമചന്ദ്രന്‍ എം പി
Jan 23, 2019, 13:24 IST
അഞ്ചല്‍: (www.kasargodvartha.com 23.01.2019) രാഷ്ട്രീയ എതിരാളികളെ സംഘിയെന്നു മുദ്രകുത്തി ആക്രമിക്കുകയാണെന്നും ഇതുവഴി ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും തല്ലിക്കൊല്ലുന്ന നയമാണ് സി പി എം നടപ്പാക്കുന്നതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. യുഡിഎഫ് അറയ്ക്കല്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Keywords: NK Premachandran MP against CPM, Kollam, news, Politics, CPM, inauguration, UDF, Kerala, Top-Headlines.
തടിക്കാട് ചന്തമുക്കില്‍ നടന്ന യോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എന്‍ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, കോണ്‍ഗ്രസ് നേതാക്കളായ പുനലൂര്‍ മധു, ചാമക്കാല ജ്യോതികുമാര്‍, സൈമണ്‍ അലക്‌സ്, കെട്ടിടത്തില്‍ സുലൈമാന്‍, ബി സേതുനാഥ്, എസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ് എം എ റഹീം, എച്ച് നാസര്‍, ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: NK Premachandran MP against CPM, Kollam, news, Politics, CPM, inauguration, UDF, Kerala, Top-Headlines.