city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള ഗ്രാമപഞ്ചായതിലെ സ്റ്റാൻഡിങ് കമിറ്റിയിൽ നിന്ന് 2 ചെയർമാന്മാർ ഉൾപെടെ 9 ബിജെപി അംഗങ്ങൾ രാജിവെക്കും; 'പ്രതിഷേധിച്ചവർക്കെതിരെയുള്ള അച്ചടക്ക നടപടിയിൽ സംസ്ഥാന നേതൃത്വം തീരുമാനം അറിയിക്കും'

കാസർകോട്: (www.kasargodvartha.com 23.02.2022) കുമ്പള ഗ്രാമപഞ്ചായത്തിലെ സ്റ്റാൻഡിങ് കമിറ്റിയിൽ നിന്ന് രണ്ട് ചെയർമാന്മാർ ഉൾപെടെ ഒമ്പത് ബിജെപി അംഗങ്ങൾ രാജിവെക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റു വിഷയങ്ങൾ പാർടി ചർച ചെയ്ത് യഥാസമയത്ത് നിലപാട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   
കുമ്പള ഗ്രാമപഞ്ചായതിലെ സ്റ്റാൻഡിങ് കമിറ്റിയിൽ നിന്ന് 2 ചെയർമാന്മാർ ഉൾപെടെ 9 ബിജെപി അംഗങ്ങൾ രാജിവെക്കും; 'പ്രതിഷേധിച്ചവർക്കെതിരെയുള്ള അച്ചടക്ക നടപടിയിൽ സംസ്ഥാന നേതൃത്വം തീരുമാനം അറിയിക്കും'



20 ന് ബിജെപി ജില്ലാ ഓഫീസിലുണ്ടായ സംഭവികാസങ്ങളിൽ അച്ചടക്ക നടപടികളെ സംബന്ധിച്ച് സംസ്ഥാന നേതൃത്വം തീരുമാനം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അച്ചടക്കമുള്ള പ്രവർത്തകരെന്ന നിലയിൽ അനുസരിക്കാൻ എല്ലാവരും തയ്യാറാവണമെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.

വിഷയത്തെ മുൻ നിറുത്തി സംസ്ഥാന പ്രസിഡന്റ്, സംഘടന സെക്രടറി അടക്കമുള്ള സംസ്ഥാന ജില്ലാ നേതൃത്വങ്ങൾ പ്രശ്‌നം ചർച ചെയ്തു. നേതൃത്വം വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇതിന് മുമ്പേ ജില്ലാ കോർ കമിറ്റി, സ്റ്റാൻഡിങ് കമിറ്റി സ്ഥാനങ്ങൾ രാജിവെക്കാൻ തീരുമാനിച്ചിരുന്നു. അത് പ്രാദേശിക തലത്തിൽ നടപ്പിലാക്കാൻ സാധിച്ചില്ലെന്നതാണ് വാസ്തവമാണ്. തുടർന്നുള്ള സംഭവത്തിൽ പ്രവർത്തകരുടെ വികാരം മനസിലാക്കുന്നുവെന്നും രവീശ തന്ത്രി കൂട്ടിച്ചേർത്തു.

ജ്യോതിഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങൾ പഠിച്ചതിന് ശേഷം നിലപാട് അറിയിക്കും. അതിന് മറുപടി പറയേണ്ട സമയം ഇതല്ല. പാർടി വിരുദ്ധമായി വരുന്ന വാട്സ്ആപ് ഗ്രൂപുകളിൽ നിന്ന് ലെഫ്റ്റായിട്ടുണ്ട്. ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായി പി രമേശ് പ്രഖ്യാപിച്ചത് കൊണ്ട് കൂടുതലായി ഒന്നും പറയേണ്ടതില്ല. പാർടിയിലേത് കുടുംബ പ്രശ്‌നം മാത്രമാണെന്നും സംസ്ഥാന നേതൃത്വവും കൂടി ചേർന്ന് നല്ലത് പോലെ തീർക്കാനാണ് ശ്രമിക്കുന്നതെന്നും രവീശ തന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത്, മേഖല ജനറൽ സെക്രടറി സുരേഷ് കുമാർ ഷെട്ടി ഉൾപെടെയുള്ളവർ സംബന്ധിച്ചു.
 


Keywords: News, Top-Headlines, Panchayath, BJP, Kasaragod, Kerala, Kumbala, Issue, Politics, Political Party, Committee, President, Office, State, Press meet, Secretary, Nine BJP members, including two chairmen, will resign from the Kumbala Grama Panchayat Standing Committee.




< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia