city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NIA raids | കാസര്‍കോട്ടെ പോപുലര്‍ ഫ്രണ്ട് ഓഫീസില്‍ എന്‍ഐഎ - ഇഡി റെയ്ഡില്‍ കിട്ടിയത് കൊടിയും ബാഡ്ജും ആരോഗ്യമാസികയുമെന്ന് നേതാക്കള്‍; ജില്ലാ പ്രസിഡന്റിന്റെ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കും രേഖകളും ഡയറിയും പിടിച്ചെടുത്തു; സിടി സുലൈമാനെ റെയ്ഡിന് മുമ്പേ കസ്റ്റഡിയിലെടുത്തത് പുലര്‍ചെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട്ടെ പോപുലര്‍ ഫ്രണ്ട് ഓഫീസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ എന്‍ഐഎയും ഇഡിയും നടത്തിയ റെയ്ഡില്‍ കിട്ടിയത് കൊടിയും ബാഡ്ജും ആരോഗ്യമാസികയും അടക്കം അഞ്ച് സാധങ്ങളാണെന്ന് നേതാക്കള്‍ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി. എന്നാല്‍ അഞ്ചില്‍ മറ്റ് രണ്ട് സാധങ്ങള്‍ എന്താണെന്ന് നേതാക്കള്‍ വെളിപ്പെടുത്തിയില്ല. റെയ്ഡിന് ശേഷം എന്‍ഐഐ കൊണ്ടുപോയ സാധനങ്ങളുടെ ഒപ്പിട്ട് നല്‍കിയ കത്തുമായാണ് നേതാക്കള്‍, പ്രതിഷേധിച്ച് കൊണ്ടിരുന്ന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. തങ്ങളുടെ ഓഫീസില്‍ ഒന്നും കിട്ടിയിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ സമാധാനപരമായി പിരിഞ്ഞുപോക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
      
NIA raids | കാസര്‍കോട്ടെ പോപുലര്‍ ഫ്രണ്ട് ഓഫീസില്‍ എന്‍ഐഎ - ഇഡി റെയ്ഡില്‍ കിട്ടിയത് കൊടിയും ബാഡ്ജും ആരോഗ്യമാസികയുമെന്ന് നേതാക്കള്‍; ജില്ലാ പ്രസിഡന്റിന്റെ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കും രേഖകളും ഡയറിയും പിടിച്ചെടുത്തു; സിടി സുലൈമാനെ റെയ്ഡിന് മുമ്പേ കസ്റ്റഡിയിലെടുത്തത് പുലര്‍ചെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

അതേസമയം ജില്ലാ പ്രസിഡണ്ട് സിടി സുലൈമാന്റെ തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌കും ചില രേഖകളും ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലെ ഓഫീസില്‍ എത്തിച്ചു. ഇവിടെ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. കൊല്ലത്തെ പോപുലര്‍ ഫ്രണ്ടിന്റെ യോഗത്തില്‍ പങ്കെടുത്ത് പുലര്‍ചെ രണ്ടര മണിയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ സുലൈമാനെ അവിടെ നിന്നാണ് കസ്റ്റഡിയിലെടുത്ത് എന്‍ഐഎ മെട്ടമ്മലിലെ വീട്ടിലേക്ക് കൊണ്ടുവന്നത്.
      
NIA raids | കാസര്‍കോട്ടെ പോപുലര്‍ ഫ്രണ്ട് ഓഫീസില്‍ എന്‍ഐഎ - ഇഡി റെയ്ഡില്‍ കിട്ടിയത് കൊടിയും ബാഡ്ജും ആരോഗ്യമാസികയുമെന്ന് നേതാക്കള്‍; ജില്ലാ പ്രസിഡന്റിന്റെ വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കും രേഖകളും ഡയറിയും പിടിച്ചെടുത്തു; സിടി സുലൈമാനെ റെയ്ഡിന് മുമ്പേ കസ്റ്റഡിയിലെടുത്തത് പുലര്‍ചെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

കസ്റ്റഡിയിലെടുത്ത രേഖകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. തോക്കേന്തിയ ഭടന്മാരുടെ ഇരുമ്പ് മറ പോലുള്ള കാവലിലാണ് രണ്ടിടത്തും പരിശോധന നടത്തിയത്. ആര്‍സി / 02/ എന്‍ഐഎ / കൊച്ചി എന്ന നമ്പറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് കാസര്‍കോട്ടടക്കം കേരളത്തിലെ 13 കേന്ദ്രങ്ങളില്‍ എന്‍ഐഎ - ഇഡി റെയ്ഡ് നടന്നത്.

കാസര്‍കോട്ട് പോപുലര്‍ ഫ്രണ്ടിന്റെ ഓഫീസായ ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസിലും ജില്ലാ പ്രസിഡന്റിന്റെ വീട്ടിലും ഒരേസമയമാണ് റെയ്ഡ് നടന്നത്. ഉത്തരേന്ത്യക്കാരനായ എന്‍ഐഐ ഇന്‍സ്പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ജില്ലാ പ്രസിഡന്റിന്റെ വീട്ടില്‍ മറ്റൊരു ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യങ്ങള്‍ ചോരുമെന്നത് കൊണ്ട് കേരള പൊലീസിനെ ഒരുതരത്തിലും റെയ്ഡില്‍ പങ്കെടുപ്പിച്ചില്ല.

സാധാരണ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന റെയ്ഡിലും പരിശോധനയിലും കേരള പൊലീസിന്റെ സഹായം തേടാറുണ്ടെങ്കിലും ദേശവ്യാപകമായി നടന്ന റെയ്ഡിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ വേണ്ടിയാണ് കേരള പൊലീസിനെ അടുപ്പിക്കാതിരുന്നത്. മാധ്യമ പ്രവര്‍ത്തകരെയും പോപുലര്‍ ഫ്രണ്ടിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും റെയ്ഡ് നടക്കുന്ന സ്ഥലത്തേക്ക് കടത്തിവിട്ടില്ല. സായുധരായ സിആര്‍പിഎഫിന്റെ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചതിനാല്‍ മറ്റ് അനിഷ്ട സ്വഭാവങ്ങള്‍ ഒന്നും ഉണ്ടായില്ല.

You Might Also Like:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Popular Front of India, Raid, Custody, Political Party, Politics, Protest, Video, Controversy, NIA raids in Kasaragod, NIA raids in Kasaragod: PFI leader taken into custody.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia