city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NFPE GDS | ബ്രിടീഷുകാര്‍ നടപ്പിലാക്കിയ അതേ വിഭജന തന്ത്രം മോദി സര്‍കാരും തുടരുന്നുവെന്ന് എംകെ പദ്മനാഭന്‍; കാസര്‍കോടിന് ആവേശം പകര്‍ന്ന് എന്‍എഫ്പിഇ ജിഡിഎസ് അഖിലേന്‍ഡ്യാ സമ്മേളനം

കാസര്‍കോട്: (www.kasargodvartha.com) അധികാരം നിലനിര്‍ത്താന്‍ ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് തങ്ങള്‍ക്കനുകൂലമാക്കുകയാണ് മോദി സര്‍കാരെന്ന് സിഐടിയു അഖിലേന്‍ഡ്യാ വൈസ് പ്രസിഡന്റ് എം കെ പദ്മനാഭന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് ടൗണ്‍ ഹോളില്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് (NFPE) ജിഡിഎസ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
                
NFPE GDS | ബ്രിടീഷുകാര്‍ നടപ്പിലാക്കിയ അതേ വിഭജന തന്ത്രം മോദി സര്‍കാരും തുടരുന്നുവെന്ന് എംകെ പദ്മനാഭന്‍; കാസര്‍കോടിന് ആവേശം പകര്‍ന്ന് എന്‍എഫ്പിഇ ജിഡിഎസ് അഖിലേന്‍ഡ്യാ സമ്മേളനം

ബ്രിടീഷുകാര്‍ സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്‍ഡ്യയില്‍ നടപ്പിലാക്കിയ അതേ തന്ത്രമാണ് ബിജെപി സര്‍കാരും പ്രയോഗിക്കുന്നത്. ജനങ്ങളെ ഹിന്ദുവെന്നും മുസ്ലിമെന്നും വിഭജിച്ച് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് രാജ്യം ഭരിക്കാമെന്നാണ് അവര്‍ കരുതുന്നത്. പൗരത്വ പ്രശ്നത്തിലും കാശ്മീര്‍ വിഷയത്തിലും ഇതാണ് നടപ്പിലാക്കിയത്. തൊഴില്‍ മേഖലയിലും ഇപ്പോള്‍ അതേ സമീപിനമാണ് കൈകൊള്ളുന്നത്. തൊഴിലാളികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയാണ് കേന്ദ്ര സര്‍കാരിന്റെ ലക്ഷ്യം.
              
NFPE GDS | ബ്രിടീഷുകാര്‍ നടപ്പിലാക്കിയ അതേ വിഭജന തന്ത്രം മോദി സര്‍കാരും തുടരുന്നുവെന്ന് എംകെ പദ്മനാഭന്‍; കാസര്‍കോടിന് ആവേശം പകര്‍ന്ന് എന്‍എഫ്പിഇ ജിഡിഎസ് അഖിലേന്‍ഡ്യാ സമ്മേളനം

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ഒന്നൊന്നായി വിറ്റുകൊണ്ട് സ്വകാര്യവത്കരിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനങ്ങളെ പോലും സ്വകാര്യവത്കരിക്കാനും വില്‍ക്കാനും നിര്‍ബന്ധിക്കുന്നു. കാസര്‍കോട്ടെ കെല്‍ എന്ന സ്ഥാപനം പോലും ഇതിന്റെ ഉദാഹരണമാണ്. അദാനിയും അംബാനിയുമാണ് കേന്ദ്രത്തിന്റെ പ്രിയപ്പെട്ട കച്ചവടക്കാര്‍. രാജ്യത്തിന്റെ പാരമ്പര്യം, സംസ്‌കാരം, മതനിരപേക്ഷത എന്നിവയെല്ലാം തകര്‍ക്കുകയാണ് കേന്ദ്ര സര്‍കാര്‍ ചെയ്യുന്നത്. ഇത് തടയാന്‍ തൊഴിലാളികളുടെ ഐക്യവും പ്രക്ഷോഭവുമാണ് ആവശ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നയം നടപ്പിലാക്കിയപ്പോള്‍ കര്‍ഷകര്‍ ഒന്നടങ്കം ഡെല്‍ഹിയിലെത്തി അധികാര സ്ഥാപനങ്ങളെ സ്തംഭിച്ചപ്പോള്‍ കേന്ദ്രം നിയമം നിരുപാധികം പിന്‍വലിച്ച് പിന്തിരിഞ്ഞോടിയ ചരിത്രം അദ്ദേഹം തൊഴിലാളികളെ ഓര്‍മിപ്പിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ പി കരുണാകരന്‍ സ്വാഗതം പറഞ്ഞു. എഐപിഇയു ജിഡിഎസ് സിഎച്ക്യു പ്രസിഡന്റ് വീരേന്ദ്ര ശര്‍മ അധ്യക്ഷത വഹിച്ചു. ആര്‍ എന്‍ പരശാര്‍, ജനാര്‍ദന മജുംദാര്‍, പി വി രാജേന്ദ്രന്‍, സി സി പിള്ള, കെ രാഘവേന്ദ്രന്‍, കെ വി ശ്രീധരന്‍, ഡി ബി മോഹന്ദി, പി കെ മുരളീധരന്‍, പി യു ഖാദ്സെ, വി ശ്രീകുമാര്‍, എ ശ്രീനിവാസ എന്നിവര്‍ സംസാരിച്ചു, പി പാണ്ഡുരംഘ റാവു നന്ദി പറഞ്ഞു.

വൈകിട്ട് തൊഴിലാളികളുടെ ഉജ്വല പ്രകടനം നടന്നു. ഇതിന് ശേഷം സന്ധ്യാരാഗം ഓഡിറ്റോറിയതില്‍ പൊതു സമ്മേളനം നടക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ മുതല്‍ പ്രതിനിധി ചര്‍ച നടക്കും.

വെള്ളിയാഴ്ച സമ്മേളനത്തിന് തുടക്കം കുറിച്ച് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ പതാക ഉയര്‍ത്തി. പതാക കണ്ണൂര്‍ പയ്യാമ്പലത്തെ എന്‍ പി പത്മനാഭന്‍-- ടി എം ജനാര്‍ദനന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും വ്യാഴാഴ്ച പുറപ്പെട്ട് വെള്ളി വൈകിട്ട് കാസര്‍കോട്ടെത്തി. ജാഥക്ക് കണ്ണൂര്‍ ഹെഡ്പോസ്റ്റ് ഓഫീസ് പരിസരം, തളിപ്പറമ്പ്, പയ്യന്നൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. സ്വീകരണ കേന്ദ്രങ്ങളില്‍ ലീഡര്‍ എന്‍ പി ലാലന്‍, മാനജര്‍ പി മോഹനന്‍, പി കെ മുരളീധരന്‍, എ പി സുജികുമാര്‍, അനു കവണശേരി, കെ ഷിജു, കെ പി സംങ്കേത്, രാജന്‍, രവീന്ദ്രന്‍, മീനകുമാരി എന്നിവര്‍ സംസാരിച്ചു.

സമ്മേളന നഗരിയില്‍ മുന്‍ എംപി പി കരുണാകരന്‍ പതാക ഉയര്‍ത്തി. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി വി രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തപാല്‍ സ്റ്റാമ്പ് പ്രദര്‍ശനം കാസര്‍കോട് പോസ്റ്റല്‍ സൂപ്രണ്ട് വി ശാരദ ഉദ്ഘാടനം ചെയ്തു. ഫോടോ പ്രദര്‍ശനത്തില്‍ അനീഷ് ഫോകസ് കാലിക്കടവ് ഒന്നാം സ്ഥാനം നേടി. പനയാലിലെ എന്‍ ശരത് കുമാര്‍ രണ്ടും, അശോകന്‍ ക്ലാസിക് പെരിയ മൂന്നും സ്ഥാനങ്ങള്‍ നേടി.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Political-News, Politics, Political Party, Conference, NFPE, CPM, NFPE GDS All India Conference in Kasaragod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia