city-gold-ad-for-blogger

Office bearers | നാഷനല്‍ യൂത് ലീഗ് കാസര്‍കോട് ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികള്‍; ഹനീഫ് പി എച് പ്രസിഡന്റ്, ശാഹിദ് സി എല്‍ ജനറല്‍ സെക്രടറി, സ്വാദിഖ് കടപ്പുറം ട്രഷറര്‍

കാസര്‍കോട്: (www.kasargodvartha.com) നാഷനല്‍ യൂത് ലീഗിന്റെ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ശമീര്‍ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. മത രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും രാജ്യ സ്‌നേഹികളുടെ മുദ്രാവാക്യം മതേതര രാഷ്ട്രമാണെന്നും അദ്ദേഹം പറഞ്ഞു.
                
Office bearers | നാഷനല്‍ യൂത് ലീഗ് കാസര്‍കോട് ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികള്‍; ഹനീഫ് പി എച് പ്രസിഡന്റ്, ശാഹിദ് സി എല്‍ ജനറല്‍ സെക്രടറി, സ്വാദിഖ് കടപ്പുറം ട്രഷറര്‍

റാശിദ് ബേക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി ഫാദില്‍ അമീന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹനീഫ് പി എച് സ്വാഗതം പറഞ്ഞു. യോഗത്തില്‍ ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, സെക്രടറി എം എ ലത്വീഫ്, സിഎംഎ ജലീല്‍, എം ഇബ്രാഹിം, റഹീം ബെണ്ടിച്ചാല്‍, ഹമീദ് ഹാജി, അസീസ് കടപ്പുറം, ശംസുദ്ദീന്‍ അറിഞ്ചിറ, അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, സമീര്‍ ചെമ്പരിക്ക, കെകെ അബ്ബാസ്, ഹനീഫ് ഹാജി, ഹാരിസ് ബെഡി, ശാഫി സന്തോഷ് നഗര്‍ എന്നിവര്‍ സംസാരിച്ചു. റിടേണിങ് ഓഫീസര്‍ ഫാദില്‍ അമീന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികള്‍: ഹനീഫ് പി എച് ഹദ്ദാദ് (പ്രസിഡന്റ്), റശീദ് ബേക്കല്‍, അബൂബകര്‍ പൂച്ചക്കാട്, ഇഎല്‍ നാസര്‍, അബ്ദുല്‍ ശരീഫ് കോട്ടപ്പുറം (വൈസ് പ്രസിഡന്റ്), ശാഹിദ് സി എല്‍ ചെമ്മനാട് (ജനറല്‍ സെക്രടറി), സിദ്ദീഖ് ആരിക്കാടി, സിദ്ദീഖ് ചെങ്കള, സിദ്ദീഖ് പാലോത്ത്, സുഹൈല്‍ തുരുത്തി, ഇബ്രാഹിം പടന്നക്കാട് (സെക്രടറി), സ്വാദിഖ് കടപ്പുറം (ട്രഷറര്‍).

Keywords:  Latest-News, Kerala, Kasaragod, Top-Headlines, NYL, Office- Bearers, Committee-office, Politics, Political Party, INL, National Youth League, New office bearers of National Youth League elected.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia